വണ്ടി ഇടിച്ചപ്പോള്‍ നിര്‍ത്താതെ പോയത് പേടിച്ചിട്ടാണ്, ഗായത്രി സുരേഷ്

ജമ്നാപ്യാരി എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് ഗായത്രി സുരേഷ്. പിന്നീട് ഒരുപിടി ചിത്രങ്ങളിലൂടെ താരം മലയാളികളുടെ മനസില്‍ സ്ഥാനം ഉറപ്പിച്ചു. ഇപ്പോഴിതാ ഗായത്രിയുടെ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കാര്‍ അപകടത്തെ തുടര്‍ന്ന്…

ജമ്നാപ്യാരി എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് ഗായത്രി സുരേഷ്. പിന്നീട് ഒരുപിടി ചിത്രങ്ങളിലൂടെ താരം മലയാളികളുടെ മനസില്‍ സ്ഥാനം ഉറപ്പിച്ചു. ഇപ്പോഴിതാ ഗായത്രിയുടെ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കാര്‍ അപകടത്തെ തുടര്‍ന്ന് ഗായത്രിയേയും സുഹൃത്തുക്കളെയും മറ്റ് യാത്രക്കാര്‍ തടഞ്ഞുവെച്ചിരിക്കുന്നതാണ് വീഡിയോയില്‍. ഇതോടെ ഗായത്രി വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്…വീഡിയോയയില്‍ ഗായത്രിയോടും സുഹൃത്തിനോടും ആളുകള്‍ കയര്‍ത്ത് സംസാരിക്കുകയും ചെയ്യുന്നത് കാണാം.

ഗായത്രിയുടെ വാക്കുകള്‍,

നിങ്ങള്‍ക്കാര്‍ക്കും എന്നെ കുറിച്ച് ഒരു മോശം ധാരണ വരാതിരിക്കാനാണ് ഞാന്‍ ഇപ്പോള്‍ ഈ വീഡിയോ പങ്കുവെക്കുന്നത്. ഞങ്ങള്‍ കാക്കനാടേക്ക് പോവുകയായിരുന്നു. അപ്പോള്‍ മുമ്പില്‍ ഒരു വണ്ടി ഉണ്ടായിരുന്നു. അതിനെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അപ്രതീക്ഷിതമായി മറ്റൊരു വാഹനം എതിരെ വന്നു അങ്ങനെയാണ് അ പ ക ടം ഉണ്ടായത്. അതില്‍ വാഹനങ്ങളുടെ സൈഡ് മിറര്‍ പോയിരുന്നു. അല്ലാതെ ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ഞങ്ങള്‍ ചെയ്ത തെറ്റ് എന്താണെന്നുവെച്ചാല്‍ വാഹനം നിര്‍ത്താന്‍ ഭയന്ന് ഞങ്ങള്‍ വണ്ടി വിട്ടുപോയി. ഞാനൊരു നടിയാണല്ലോ ആ വാഹനത്തില്‍ എന്നെ കാണുമ്പോള്‍ അവിടെയുള്ള ജനങ്ങള്‍ ആ അവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതില്‍ ഞങ്ങള്‍ക്ക് ഭയമുണ്ടായിരുന്നു. പേടിച്ചിട്ടാണ് നിര്‍ത്താതെ പോയത്.
ആ തെറ്റ് മാത്രമാണ് ഞങ്ങള്‍ ചെയ്തത്. എന്നാല്‍ അവര്‍ ഒരുപാട് വാഹനങ്ങളുമായി സിനിമാസ്റ്റൈലില്‍ ഞങ്ങളെ ചെയ്സ് ചെയ്ത് പിടിച്ചു. പിന്നീട് ഞങ്ങള്‍ ഒറുപാട് നേരം അവരോട് കെഞ്ചി മാപ്പ് പറഞ്ഞു. പക്ഷെ അവര്‍ പൊലീസ് വരാതെ വിടില്ലെന്ന് പറഞ്ഞു. ഭയന്നിട്ടാണ് വണ്ടി നിര്‍ത്താതെ പോയത്. ശേഷം പൊലീസ് എത്തി കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കി. ആ സംഭവത്തില്‍ ആര്‍ക്കും ഒരു പോറല്‍പോലും ഏറ്റിട്ടില്ല. നിങ്ങള്‍ക്ക് എന്ന് കുറിച്ച് മോശം ചിന്തവരരുതെന്ന് കരുതിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.