പുതിയ സന്തോഷവുമായി സാന്ത്വനത്തിലെ ഹരി, ആശംസകളുമായി ആരാധകരും!

മിനിസ്ക്രീൻ പ്രേക്ഷർക്ക് വളരെ പരിചിതമായ താരമാണ് ഗിരീഷ് നമ്പ്യാർ, നിരവധി സീരിയലുകളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു, ഇപ്പോൾ സ്വാന്തനം സീരിയലിലെ ഹരിയായിട്ടാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്, വളരെ പെട്ടെന്ന് തന്നെ താരം ഏറെ…

മിനിസ്ക്രീൻ പ്രേക്ഷർക്ക് വളരെ പരിചിതമായ താരമാണ് ഗിരീഷ് നമ്പ്യാർ, നിരവധി സീരിയലുകളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു, ഇപ്പോൾ സ്വാന്തനം സീരിയലിലെ ഹരിയായിട്ടാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്, വളരെ പെട്ടെന്ന് തന്നെ താരം ഏറെ ശ്രദ്ധ നേടിയത്, സിനിമ- സീരിയല്‍ താരം ചിപ്പി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്ബരയില്‍ ഭര്‍ത്താവ് ബാലന്റെ അനിയനായിട്ടാണ് ഗീരീഷ് എത്തുന്നത്. പരമ്ബരയിലെ നിര്‍ണ്ണായക കഥാപാത്രമാണ് ഗിരീഷിന്റേത്.ഭാഗ്യലക്ഷ്മി, ദത്തുപുത്രി, ഭാഗ്യജാതകം, തുടങ്ങി നിരവധി പരമ്പരകളിൽ കൂടി താരം ഏറെ ശ്രദ്ധ നേടിയിരുന്നു. മികച്ച പരമ്ബരകളുടെ ഭാഗമാകാന്‍ കഴിഞ്ഞെങ്കിലും മിനിസ്ക്രീന്‍ എന്‍ട്രി അത്ര എളുപ്പമായിരുന്നില്ല. ചെറുപ്പം മുതലുള്ള അഭിനയ മോഹമാണ് ഗിരീഷിനെ ക്യാമറയ്ക്ക് മുന്നില്‍ കൊണ്ട് വന്നത്.  ഇപ്പോഴിതാ തന്റെ പുതിയ സന്തോഷം പങ്കുവെക്കുകയാണ് ഗിരീഷ്.

പത്മനാഭന്റെ മണ്ണിൽ പുതിയ വീട് വാങ്ങിയതിന്റെ സന്തോഷം ആണ് ഗിരി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മാതാപിതാക്കളുടെയും ഭഗവാന്റെയും അനുഗ്രഹത്തോടെ ജീവിതത്തിൽ ജീവിതത്തിൽ പുതിയ ചുവട് വെപ്പ് നടത്തിയെന്നും പത്മനാഭന്റെ മണ്ണിൽ പുതിയ മേൽവിലാസം സ്വന്തമാക്കിയെന്നും ആണ് പുതിയ വീട്ടിലേക്ക് താമസം മാറുന്നതിന്റെ പാലുകാച്ചൽ ചിത്രം പങ്കുവെച്ച് കൊണ്ട് ഗിരീഷ് കുറിച്ചത്. ഭാര്യയും മകളും ചേർന്ന് പുതിയ വീട്ടിൽ പാലുകാച്ചുന്നതിന്റെ ചിത്രം ആണ് ഗിരീഷ് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ഗിരീഷിന് ആശംസകൾ അറിയിച്ച് കൊണ്ട് എത്തിയത്. തലശ്ശേരിയിൽ ആണ് ഗിരീഷ് നമ്പ്യാരുടെ വീട്. ഇപ്പോൾ ഷൂട്ടിങ്ങിന്റെ ആവശ്യങ്ങൾക്കായി സ്ഥിരം തിരുവനന്തപുരത്ത് ആയതിനാൽ ആണ് താരം തിരുവനന്തപുരത്ത് ഒരു വീട്സ്വന്തമാക്കിയിരിക്കുന്നത്.