ഇങ്ങ് വരുമ്പോൾ കാണാം എന്ന് എനിക്ക് വാക്ക് തന്നതാണ്, വാക്ക് പാലിക്കാതെ പോയല്ലോ

നിരവധി ആരാധകർ ഉള്ള പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സ്വാന്തനം, പരമ്പരയിലെ താരങ്ങളെയും ആരാധകർക്ക് വളരെ ഇഷ്ടമാണ്, ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ അറിയുവാൻ എല്ലാവര്ക്കും വളരെ തിടക്കമാണ്. താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.…

നിരവധി ആരാധകർ ഉള്ള പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സ്വാന്തനം, പരമ്പരയിലെ താരങ്ങളെയും ആരാധകർക്ക് വളരെ ഇഷ്ടമാണ്, ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ അറിയുവാൻ എല്ലാവര്ക്കും വളരെ തിടക്കമാണ്. താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. തമിഴ് പരമ്പര പാണ്ഡ്യൻ സ്റ്റാറിന്റെ മലയാളം പതിപ്പാണ് സ്വാന്തനം പരമ്പര. ചിപ്പിയും രാജീവ് പരമേശ്വറുമാണ് പ്രധാന വേഷത്തിലെത്തുന്നത്. സ്വാന്തനത്തിലെ കണ്ണനായി എത്തി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് അച്ചു സുഗത്, സോഷ്യൽ മീഡിയിൽ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ ശ്രദ്ധ നേടാറുണ്ട്, അത്തരത്തിൽ കണ്ണൻ പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം മരണപ്പെട്ട നന്ദു മഹാദേവയെ കുറിച്ചാണ് അച്ചു വളരെ വേദനകരമായ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

അച്ചു പങ്കുവെച്ച വാക്കുകൾ ഇങ്ങനെ, നന്ദു ചേട്ടാ. എനിക്ക് സ്വന്തമായി ഒരു ചേട്ടനില്ലാത്തതുകൊണ്ട് കുട്ടിക്കാലത്ത് ഞാൻ ഒരുപാട് വിഷമിച്ചിട്ടുണ്ട്നി നക്കെന്തിനാ ചേട്ടൻ അനിയത്തി ഇല്ലേ എന്ന് ചോദിക്കുമ്പോൾ ഞാനന്ന് തമാശയ്ക്ക് പറയുമായിരുന്നു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ജോലിക്കൊന്നും പോണ്ടല്ലോ എന്റെ കാര്യങ്ങളൊക്കെ ചേട്ടൻ നോക്കിക്കോളും എന്ന്. പക്ഷേ പിന്നീട് ദൈവം എനിക്ക് ഒരുപാട് ചേട്ടന്മാരെ തന്നു.. ചില നല്ല സൗഹൃദങ്ങളിൽ ഞാൻ എന്റെ ചേട്ടന്മാരെ കണ്ടു കൂടെപിറന്നില്ലെങ്കിലും പൊന്നേ നീയെന്റെ സ്വന്തം ചേട്ടനാ

ഒരിക്കൽ നിരാശയുടെ പടുകുഴിയിൽ കിടന്നിരുന്ന എന്നെ പിടിച്ചെഴുന്നേൽപ്പിച്ചത് നീയടാ ചേട്ടാ ആ വാക്കുകളും പുഞ്ചിരിയും അനിയൻകുട്ടാ എന്നുള്ള വിളിയും ഇന്നും എന്റെ ചങ്കിൽ നിറഞ്ഞുനിൽക്കുന്നു ചേട്ടനന്ന് എന്നോട് പറഞ്ഞില്ലേ നമുക്ക് ജീവിതത്തിൽ ഒരുപാട് അവസരങ്ങൾ വരും പക്ഷേ ഓരോ അവസരവും അവസാനത്തെ അവസരം ആണെന്ന് കരുതി ആഞ്ഞൊരു ഒന്നൊന്നര ഗോൾ അടിക്കണമെന്ന്നെഗറ്റീവ് മാത്രമുണ്ടായിരുന്ന എന്റെ മനസ്സിൽ പോസിറ്റീവ് നിറച്ചത് നിങ്ങളാണ്ചേ ട്ടൻ ഈ ലോകത്തുനിന്നും പോയെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല എന്നും ഞങ്ങളുടെ ചങ്കിൽ ജ്വലിച്ചുകൊണ്ടിരിക്കും ഇന്നലെ വിഷ്ണു @vishnujs.kallara വിളിച്ചപ്പോൾ ഈ കോവിഡൊക്കെ കഴിഞ്ഞിട്ട് നന്ദുചേട്ടനെ പോയൊന്ന് കാണണമെന്ന് പറഞ്ഞതേയുള്ളൂ ഇങ്ങ് വരുമ്പോൾ കാണാം എന്ന് എനിക്ക് വാക്ക് തന്നതാണ്കാ ണാം കാണണം ഞങ്ങൾ കാത്തിരിക്കുന്നു. എന്ന് നന്ദൂട്ടന്റെ അനിയൻകുട്ടൻ