മക്കള്‍ തെമ്മാടിത്തരം കാണിച്ചാലും കുറ്റം അമ്മയ്ക്ക്!! കമന്റുകള്‍ക്ക് മറുപടിയുമായി ഗോപിസുന്ദര്‍

Published by
Nikhina

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംഗീത സംവിധായകനും ഗായകനുമാണ് ഗോപിസുന്ദര്‍. അടുത്ത കാലത്തായി സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേര് കൂടിയാണ് ഗോപിസുന്ദറിന്റേത്. വിവാഹ ജീവിതവും ശേഷമുള്ള ലിവിംഗ് ടുഗെദര്‍ ബന്ധങ്ങളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ചര്‍ച്ചയായി.. ഇപ്പോള്‍ ഗായിക അമൃത സുരേഷ് ഗോപിസുന്ദറിന്റെ ജീവിതത്തിലേക്ക് കടന്നു വന്നിരിക്കുകയാണ്.. പാട്ടും യാത്രകളുമായി സന്തോഷജീവിതം നയിക്കുകയാണ് അവരിപ്പോള്‍.

സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ സജീവമായ ഗോപിസുന്ദറിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അമ്മയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് ഗോപി സുന്ദര്‍ എത്തിയത്. അമ്മ എന്ന് കുറിച്ചാണ് അദ്ദേഹം ഫോട്ടോ പങ്കുവെച്ചത്. ഇതോടെ നിരവധി കമന്റുകളും ഫോട്ടോയ്ക്ക് എത്തി. സംഗീത ലോകത്തേക്ക് ഈ മകനെ ഞങ്ങള്‍ സമ്മാനിച്ചതിന് അമ്മയ്ക്ക് നന്ദി എന്നാണ് പലരും പറയുന്നത്. നമ്മള്‍ എന്തെല്ലാം ചെയ്താലും ഇട്ടിട്ടു പോകാത്ത ഏക വ്യക്തി അമ്മയാണ്.. കട്ടക്ക് സ്‌നേഹിച്ചോളൂ..

എന്നെല്ലാം ചിലര്‍ കമന്റുകള്‍ പങ്കുവെയ്ക്കുന്നു. മക്കള്‍ എന്ത് തെമ്മാടിത്തരം കാണിച്ചാലും കുറ്റം മുഴുവനും അമ്മയ്ക്കു മാത്രമായിരിക്കും. അതാണ് നമ്മുടെ ലോകം.. എന്നായിരുന്നു ഫോട്ടോയ്ക്ക് അടിയില്‍ വന്ന മറ്റൊരു കമന്റ്. അതിന് മറുപടിയുമായി ഗോപിസുന്ദര്‍ എത്തുകയും ചെയ്തിരുന്നു. ലോകം എന്നേ മാറി എന്നും നമ്മള്‍ ചില മലയാളികള്‍ ആണ് മാറാത്തത് എന്നും ഗോപി സുന്ദര്‍ കമന്റിന് മറുപടി പറഞ്ഞു. അതേസമയം, ഇതിന് മുന്‍പും തന്റെ സ്വാകര്യ ജീവിതത്തിലേക്ക് തലയിട്ട് എത്തി അഭിപ്രായം പറഞ്ഞവര്‍ക്ക് എല്ലാം ചുട്ടമറുപടി ഗോപിസുന്ദര്‍ നല്‍കിയിരുന്നു.

അങ്കൂട്ടന്‍ എന്നാണ് വീട്ടില്‍ ഗോപിസുന്ദറിനെ എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്നത്. ജീവിതത്തില്‍ ഏറ്റവും പിന്തുണച്ചവര്‍ മാതാപിതാക്കളാണെന്ന് ഗോപി സുന്ദര്‍ വ്യക്തമാക്കിയിരുന്നു. അമ്മയെ ചേര്‍ത്തുപിടിച്ചാണ് അദ്ദേഹം നില്‍ക്കുന്നത്. കട്ടയ്ക്ക് സനേഹിക്കൂ.. നിങ്ങള്‍ നിങ്ങളുടെ ജീവിതം ജീവിക്കൂ സര്‍ എന്നിങ്ങനെ ഗോപിസുന്ദറിനോടുള്ള സ്‌നേഹം അറിയിച്ചും നിരവധിപ്പേരാണ് കമന്റുകള്‍ പങ്കുവെയ്ക്കുന്നത്.