താലികെട്ടാതെ അമ്പലത്തിൽ പോയി മാലയിട്ട് പ്രഹസനം !!

ഈ അടുത്തിടെ ശ്രദ്ധനേടിയ പ്രണയ ജോഡികളായിരുന്നു അമൃതയും ഗോപിസുന്ദറും. ഇരുവരും തന്റെ സോഷ്യൽ മീഡിയ വഴി ആയിരുന്നു തന്റെ പ്രണയം വെളിപ്പെടുത്തിയയിരുന്നത്. വിവാദങ്ങള്‍ക്കൊന്നും ചെവി കൊടുക്കാതെ നിറഞ്ഞ ചിരിയോടെ സന്തോഷത്തോടെ ജീവിക്കുകയാണ് ഗോപി സുന്ദറും…

ഈ അടുത്തിടെ ശ്രദ്ധനേടിയ പ്രണയ ജോഡികളായിരുന്നു അമൃതയും ഗോപിസുന്ദറും. ഇരുവരും തന്റെ സോഷ്യൽ മീഡിയ വഴി ആയിരുന്നു തന്റെ പ്രണയം വെളിപ്പെടുത്തിയയിരുന്നത്. വിവാദങ്ങള്‍ക്കൊന്നും ചെവി കൊടുക്കാതെ നിറഞ്ഞ ചിരിയോടെ സന്തോഷത്തോടെ ജീവിക്കുകയാണ് ഗോപി സുന്ദറും അമൃതയും. ഈ വര്‍ഷം മേയില്‍ ആണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. എന്നാല്‍ ഇപ്പോഴും ഇവരുടെ ബന്ധത്തെ വിമർശിച്ച് പലരും രംഗത്ത് എത്തുന്നുണ്ട്.

ഇപ്പോഴിതാ താരങ്ങളുടെ പുതിയ ചിത്രം വൈറലായിരിക്കുകയാണ്. പഴയില്‍ നിന്നുള്ള ദമ്പതികളുടെ ചിത്രമാണ് വൈറലാകുന്നത്. പൂമാല അണിഞ്ഞ് നിറഞ്ഞ ചിരിയോടെ നില്‍ക്കുന്നതാണ് ചിത്രം. അമൃതയുടെ നെറുകില്‍ സിന്ദൂരവും അണിഞ്ഞിട്ടുണ്ട്, വധൂവരന്മാരായുള്ളതാണ് ഫോട്ടോ. സമാനമായ രീതിയിലുള്ള ചിത്രം ഇതിന് മുൻപും താരം പങ്ക് വെച്ചിരുന്നു. അതിനാൽ താലി കെട്ടാതെ അമ്പലത്തിൽ പോയി മാലയിട്ട് പ്രഹസനം കാണിക്കുക ആണെന്ന തരത്തിലാണ് ഇപ്പോൾ വിമർശനം ഉയരുന്നത്. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെയാണ് ഇരുവരുമുള്ളത്, പഴനി മുരുകനുക്ക് ഹരോ ഹരാ എന്നു പറഞ്ഞാണ് ഗോപി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.