സീരിയല്‍ നടി ഗോപികയ്ക്ക് കല്യാണ മേളം? മനസ്സ് തുറന്ന് താരം!!

Published by
Webadmin

‘സാന്ത്വനം’ എന്ന ഹിറ്റ് പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് ഗോപിക അനില്‍. മലയാളി സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടി. ഇപ്പോഴിതാ നടിയുടെ കല്യാണം നിശ്ചയിച്ചു എന്നും താരം വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ പോവുകയാണെന്നും തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ‘ശിവം’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു ഗോപികയുടെ തുടക്കം. ബാലേട്ടനിലെ വേഷവും ശ്രദ്ധേയമായിരുന്നു. മോഹന്‍ലാലിന്റെ മകളായി താരം ബിഗ് സ്‌ക്രീനില്‍ തിളങ്ങി. പിന്നീട് സീരിയലിലും ബാലതാരമായി തിളങ്ങിയ നടി കമ്പനി എന്ന പരമ്പരയിലൂടെ ആണ് നായികയായി തുടക്കം കുറിക്കുന്നത്. പിന്നീട് സീരിയല്‍ രംഗത്ത് തന്നെ ചുവടുറപ്പിച്ച താരം, സാന്ത്വനത്തിലെത്തി അഞ്ജലിയെന്ന കഥാപാത്രത്തെയാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്ന, താരജോഡികളായ അപ്‌സരയുടെയും ആല്‍ബിയുടെയും കല്യാണത്തിന് വന്നപ്പോഴാണ് തന്റെ വിവാഹ കാര്യത്തെ കുറിച്ച് താരം തുറന്ന് പറഞ്ഞത്. അതീവ സുന്ദരിയായാണ് താരം കല്യാണ റിസപ്ഷനില്‍ പ്രത്യക്ഷപ്പെട്ടത്. അപ്‌സരയ്ക്കും, ആല്‍ബിക്കും വിവാഹമംഗളാശംസകള്‍ നേരുന്നതിനോടൊപ്പം തങ്ങളുടെ സീരിയലിന് ഇത്രയും സ്വീകാര്യത നല്‍കിയതിന് താരം ആരാധകരോട് നന്ദിയും അറിയിച്ചു. ഇത്രയും ജന പിന്തുണ ലഭിക്കും എന്ന് വിചാരിച്ചില്ല എന്ന് നടി തന്നെ പറയുന്നു. അതേസമയം വിവാഹത്തെ കുറിച്ചുള്ള ചില മാധ്യമങ്ങളുടെ ചോദ്യത്തിന് ഇപ്പോള്‍ ഒന്നും പറയാന്‍ ഇല്ല എന്നും സമയമാകുമ്പോള്‍ പറയാം എന്നുമായിരുന്നു ഗോപിയുടെ പ്രതികരണം. തനിക്കിത്രയും ഫാന്‍സ് പേജുകള്‍ ജീവിതത്തില്‍ ഉണ്ടാകും എന്ന് ഒരിക്കലും കരുതിയിട്ടില്ല. എല്ലാവരോടും എല്ലാത്തിനും നന്ദിയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.