രണ്ടു പെൺകുട്ടികളുടെ അച്ഛനായതിനു ശേഷം വരുന്ന ആദ്യത്തെ ഫാദേഴ്സ് ഡേ ; അച്ഛനെന്ന നിലയിൽ കണ്ണ് നിറഞ്ഞ നിമിഷം – ഗിന്നസ് പക്രു

മലയാളികളുടെ ഇഷ്ടതാരമാണ് ഗിന്നസ് പക്രു. ഒട്ടനവധി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും താരം മലയാളി മനം കീഴടക്കിയിട്ട് നാളു കുറെ ആയി. സമൂഹമാധ്യമണങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.…

മലയാളികളുടെ ഇഷ്ടതാരമാണ് ഗിന്നസ് പക്രു. ഒട്ടനവധി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും താരം മലയാളി മനം കീഴടക്കിയിട്ട് നാളു കുറെ ആയി. സമൂഹമാധ്യമണങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ ഫാദേഴ്‌സ് ഡേയായ ഇന്ന് താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

തന്റെ രണ്ടു പെണ്മക്കൾക്കുമൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. രണ്ടു പെണ്മക്കളുടെ അച്ഛനായതിനു ശേഷമുള്ള ആദ്യ ഫാദേഴ്‌സ് ഡേ ആയതിനാൽ തന്നെ ഇതൊരല്പം സ്പെഷ്യൽ ആണെന്നാണ് താരം പറയുന്നത്. കഴിഞ്ഞിടയ്ക്കായിരുന്നു ഗിന്നസ് പക്രുവിനും ഭാര്യയ്ക്കും രണ്ടാമതൊരു പെൺകുട്ടി കൂടി ജനിക്കുന്നത്. കുഞ്ഞു ജനിച്ചതുമുതലുള്ള വിശേഷങ്ങളുമായി താരം സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട്. മൂത്ത മകൾ ഇതോടെ ഒരു ചേച്ചി ‘അമ്മ ആയിരിക്കുന്നു എന്നായിരുന്നു താരം രണ്ടാമതൊരു കുഞ്ഞു ജനിച്ചതോടെ പറഞ്ഞത്.

ഇന്നിപ്പോൾ ഫാദേഴ്‌സ് ഡേയിൽ തന്റെ മൂത്തമകൾ തനിക്ക് ഒരിക്കൽ നൽകിയ സമ്മാനത്തെ കുറിച്ചും പക്രു മനസ്സ് തുറന്നിരിക്കുകയാണ്. മകൾ എൽെകജിയിൽ പഠിക്കുന്ന സമയത്ത് ആ സ്കൂളിലെ പരിപാടിയിൽ വിശിഷ്ടാതിഥിയായി ഞാൻ പോയിരുന്നു. അന്ന് ഉദ്ഘാടനത്തിന് ശേഷം മകളുടെ ഡാൻസ് ഉണ്ടായിരുന്നു. എന്റെ മുന്നിൽ വച്ച് അന്നു അവൾ സ്റ്റേജിൽ കയറി ഡാൻസ് ചെയ്തു. അച്ഛനെന്ന നിലയിൽ അന്ന് ഒരുപാട് സന്തോഷം തോന്നി. അവൾ പെർഫോം ചെയ്യുന്നതു കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു, എന്നായിരുന്നു പക്രു പറഞ്ഞത്.