‘ഇത്‌ പശു ചാണകം ഇടുമ്പോൾ ഉള്ള ഭാവമാണ്’ ; അശ്വതിയുടെ ചിത്രത്തിന് കമന്റുമായി ആരാധകർ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് അശ്വതി. കുറച്ചു നാളുകളായി അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരിക്കുന്ന താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. തന്റെ പോസ്റ്റുകളിലൂടെ ഒട്ടനവധി…

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് അശ്വതി. കുറച്ചു നാളുകളായി അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരിക്കുന്ന താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. തന്റെ പോസ്റ്റുകളിലൂടെ ഒട്ടനവധി ആരാധകരെ സമ്പാദിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ഒരു പഴയകാല ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിനൊപ്പം താരം നൽകിയ അടിക്കുറിപ്പാണ് രസകരം. ‘ഇതേതു ഭാവം???ഇത്‌ പശു ചാണകം ഇടുമ്പോൾ ഉള്ള ഭാവമാണ് മിഷ്ടർ’ എന്നായിരുന്നു താരം കുറിച്ചത്. ഒട്ടനവധിപേരാണ് താരം പങ്കുവെച്ച ചിത്രത്തിന് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള ചിത്രങ്ങൾ ഇനിയുമുണ്ടോ എന്നായിരുന്നു ആരാധകരുടെ ചോദ്യം.