മോഹന്‍ലാലിന്റെ ബറോസില്‍ കിടിലന്‍ വേഷം! കഥാപാത്രത്തെ വെളിപ്പെടുത്തി ഗുരു സോമസുന്ദരം

Published by
Nikhina

മോഹന്‍ലാല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ബറോസ് എന്ന സിനിമയെ കുറിച്ചുള്ള ഓരോ വിവരങ്ങളും ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടുന്നതാണ്. ഇപ്പോഴിതാ ചിത്രത്തില്‍ തന്റെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഗുരു സോമസുന്ദരം. ഒരു പോലീസ് വേഷത്തില്‍ ആയിരിക്കും ബറോസ് എന്ന സിനിമയില്‍ താന്‍ എത്തുക എന്നാണ് ഇപ്പോള്‍ ഗുരു സോമസുന്ദരം വെളിപ്പെടുത്തിയിരിക്കുന്നത്. ബറോസില്‍ പോലീസ് വേഷത്തിലാണെന്നും ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം തനിക്ക് ചില രംഗങ്ങളുണ്ടെന്നും ഗുരുസോമസുന്ദരം പറഞ്ഞിരിക്കുകയാണ്.

മിന്നല്‍ മുരളി എന്ന ചിത്രത്തിലെ ഷിബു എന്ന കഥാരാത്രത്തിലൂടെയാണ് തമിഴ് നടന്‍ ഗുരു സോമസുന്ദരം മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ ആയിരുന്നെങ്കിലും ആ വില്ലനെ സ്‌നേഹിക്കാന്‍ മലയാളികള്‍ക്ക് ഒരുപാട് കാരണങ്ങള്‍ ഉണ്ടായിരുന്നു. മികച്ച അഭിനയ പ്രകടനം ആയിരുന്നു ഈ സിനിമയില്‍ ഗുരു സോമസുന്ദരം കാഴ്ച്ചവെച്ചിരുന്നത്. ബറോസില്‍ അഭിനയിക്കാന്‍ ലാലേട്ടന്‍ തന്നെ നേരിട്ടാണ് വിളിച്ചത് എന്ന് ഗുരു സോമസുന്ദരം നേരത്തെ അഭിമുഖങ്ങളില്‍ വെച്ച് പറഞ്ഞിരുന്നു.

മാത്രമല്ല ബറോസില്‍ സംവിധായകന്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ എങ്ങനെയായിരുന്നു എന്ന അനുഭവങ്ങളും നടന്‍ പങ്കുവെച്ചിരുന്നു, ലാല്‍ സാര്‍ വളരെ സ്‌നേഹമുള്ള വ്യക്തിയാണ് എന്നും ഏറെ പരിചയസമ്പന്നനായ ഒരു സംവിധായകനെ പോലെയാണ് മോഹന്‍ലാല്‍ സിനിമ എടുക്കുന്നത് എന്നും ഗുരു സോമസുന്ദരം പറഞ്ഞിരുന്നു. ഈ സിനിമ തന്റെ സിനിമാ കരിയറിലെ തന്നെ മികച്ചൊരു സിനിമ ആയിരിക്കുമെന്നും ഗുരു സോമസുന്ദരം പറയുന്നു.

അസേമയം, ആരാധകര്‍ വളരെ ആവേശത്തോടെയാണ് മോഹന്‍ലാല്‍ സംവിധാനം ചെയ്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന ബറോസിന് വേണ്ടി കാത്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം വലിയൊരു കാന്‍വാസില്‍ തന്നെയാണ് ഒരുക്കിയത്. ഇത് തന്റെ സിനിമാ ജീവിതത്തിലെ തന്നെ വലിയൊരു ആഗ്രഹമാണ് എന്നാണ് ചിത്രത്തെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞിരുന്നത്.