Film News

മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ഹരി പത്തനാപുരം

Published by
Devika Rahul

പതിവ് ജ്യോൽസ്യന്മാരിൽ നിന്നും വ്യത്യസ്തമായി ചിന്തിച്ചും വ്യത്യസ്തമായി കാര്യങ്ങൾ അവതരിപ്പിച്ചും പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് ഹരി പത്തനാപുരം. പല കാര്യങ്ങളിലും മറ്റു ജ്യോതിഷിയുടെ രീതികളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ഹരി അഭിപ്രായം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. അത് തന്നെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടാൻ കാരണവും. എന്നാൽ ഇപ്പോൾ ഇദ്ദേഹം മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, പലരും എന്റെ അടുക്കൽ വന്നു മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഒക്കെ ജാതകത്തെ കുറിച്ചും രാജയോഗത്തെ കുറിച്ചും ഒക്കെ സംസാരിക്കാറുണ്ട്.

ചിലർ ഒക്കെ അവരുടെ ജാതകവുമായി താരതമ്യം ചെയ്തു സംസാരിക്കാറുണ്ട്. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഒക്കെ ജീവിതം കണ്ടോ, ശരിക്കും രാജയോഗം തന്നെയല്ലേ എന്നൊക്കെ പറഞ്ഞു അസൂയപെട്ടും നിരാശപ്പെടും ഇരിക്കുന്ന സമയത്ത് ഒന്ന് റിവേഴ്‌സ് ചിന്തിച്ച് നോക്ക്. നമുക്ക് നിഷ്പ്രയാസം ആസ്വദിക്കാൻ കഴിയുന്ന പല കാര്യങ്ങളും ഈ മമ്മൂട്ടിക്കും മോഹൻലാലിനുമൊക്കെ സ്വപ്നം കാണാൻ പോലും കഴിയില്ല. നമുക്ക് ഒരു ഉത്സവത്തിന് പോയി അവിടെയൊക്കെ അടിച്ച് പൊളിച്ച് നടക്കാനും കമെന്റടിക്കാനും ഒക്കെ കഴിയില്ലേ, നമ്മളെ ആരെങ്കിലും ശ്രദ്ധിക്കുമോ? എന്നാൽ മോഹൻലാലിനെയും മമ്മൂട്ടിയുടേയും ഒക്കെ കാര്യം അങ്ങനെ ആണോ? അവർക്ക് സെക്യൂരിറ്റി ഇല്ലാതെ അങ്ങനെ ഒരു സ്ഥലത്ത് ചെല്ലുന്നത് ചിന്തിക്കാൻ പോലും പറ്റുമോ?

അത് പോലെ തന്നെ നമുക്ക് നമ്മുടെ കുഞ്ഞുങ്ങളുടെ പി ടി എ മീറ്റിങ്ങിൽ ഒക്കെ പങ്കെടുക്കാം. അതിനുള്ള യോഗം ഈ മമ്മൂട്ടിക്കും മോഹന്ലാലിനുമൊക്കെ ഉണ്ടോ? അത് പോലെ അവർക്ക് ചിന്തിക്കാൻ കഴിയാത്ത പലതും നമുക് നമ്മുടെ ജീവിതത്തിൽ കിട്ടുന്നുണ്ട്. പിന്നെ അവരുടെ ലൈഫ് സ്റ്റൈൽ എന്ന് പറയുന്നത് സേവൻ സ്റ്റാർ ഹോട്ടലുകളിലെ താമസവും വിലകൂടിയ കാറിലെ സഞ്ചാരവും ഒക്കെയാണ്. പണമുള്ള ആർക്കും അങ്ങനെ ജീവിക്കാൻ കഴിയും. താരങ്ങൾ വലിയ സംഭവങ്ങൾ ആണെന്ന് ചിന്തിക്കുമ്പോൾ നമുക്ക് ഉള്ള പല ഭാഗ്യങ്ങളും അവർക്ക് കിട്ടുന്നില്ല എന്ന് കൂടി നമ്മൾ ചിന്തിക്കണം.