സുരേഷ്‌ഗോപി ചിത്രം ഹൈവേ 2! ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും അവസരം ഒരുക്കി കാസ്റ്റിംഗ് കാള്‍!!

1995 ല്‍ ജയരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സുരേഷ് ഗോപി നായകനായി എത്തിയ സിനിമയായിരുന്നു ഹൈവേ. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ഈ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള പ്രഖ്യാപനം നടന്നത്. ഇപ്പോഴിതാ സിനിമയുടെ കാസ്റ്റിംഗ് കാള്‍…

1995 ല്‍ ജയരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സുരേഷ് ഗോപി നായകനായി എത്തിയ സിനിമയായിരുന്നു ഹൈവേ. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ഈ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള പ്രഖ്യാപനം നടന്നത്. ഇപ്പോഴിതാ സിനിമയുടെ കാസ്റ്റിംഗ് കാള്‍ നടത്തുകയാണ് അണിയറ പ്രവര്‍ത്തകര്‍. ട്രാന്‍സ് ജെന്‍ഡേഴ്‌സിന് കൂടി അവസരം നല്‍കിയുള്ള കാസ്റ്റിംഗ് കാള്‍ ആണ് പുറത്തിറക്കിയത്. സുരേഷ് ഗോപിയും തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.

പതിനെട്ട് മുതല്‍ അറുപത് വയസ്സ് വരെയുള്ള പുരുഷന്മാരേയും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനേയും ആണ് ഹൈവേയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള ഓഡിഷന് ക്ഷണിച്ചിരിക്കുന്നത്. മോട്ടോര്‍ ബൈക്ക് എക്‌സ്‌പേര്‍ട്ട്‌സ,് ബോഡി ബിള്‍ഡേഴ്‌സ്, ഡാന്‍സേഴ്‌സ് എന്നിവര്‍ക്കാണ് ഈ അവസരത്തില്‍ മുന്‍ഗണന നല്‍കുന്നത് എന്ന് പോസ്റ്ററില്‍ വ്യക്തമാക്കിയിരിക്കുന്നു. എങ്ങനെയാണ് സുരേഷ് ഗോപി നായകനായി എത്തുന്ന ഹൈവേ എന്ന സിനിമയിലേക്കുള്ള അവസരത്തിന് വേണ്ടി അപേക്ഷിക്കേണ്ടത് എന്നും പോസ്റ്ററില്‍ കൃത്യമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, അവസരം തേടിപോകുന്നവര്‍ക്കുള്ള മുന്നറിയിപ്പും പോസ്റ്ററില്‍ നല്‍കിയിട്ടുണ്ട്. മറ്റ് മീഡിയേറ്റര്‍മാരേയോ ഏജന്‍സികളെയോ ഇതിന് വേണ്ടി നിയോഗിച്ചിട്ടില്ലെന്നും വ്യാജ സന്ദേശങ്ങളിലോ ഫോണ്‍ കോളുകളിലോ വീണുപോകരുത് എന്നും പോസ്റ്ററില്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, സുരേഷ് ഗോപി നായകനായി എത്തുന്ന ഹൈവേ 2 എന്ന സിനിമയ്ക്ക് വേണ്ടി ആരാധകര്‍

കാത്തിരിക്കുകയാണ്, സുരേഷ് ഗോപിയെ വെച്ച് ഹൈവേയുടെ രണ്ടാം ഭാഗം ഒരുക്കുക എന്നത് ഒരുപാട് നാളത്തെ സ്വപ്‌നമാണെന്നാണ് സിനിമയുടെ സംവിധായകന്‍ ജയരാജ് പറഞ്ഞത്. ഇപ്പോള്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു കൂടി നേരിട്ട് അവസരം നല്‍കുന്ന തീരുമാനത്തിനും കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.