പ്രായത്തെ വെല്ലുന്ന പ്രകടനവുമായി കമല്‍ ഹാസന്‍; സ്റ്റണ്ട് രംഗങ്ങളുടെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോയുമായി ‘വിക്രം’ ടീം

കമല്‍ ഹാസനെ നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമയാണ് വിക്രം. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് വിക്രം പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് ജൂലൈ എട്ടിന് ഹോട്ട്‌സ്റ്റാറിലൂടെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ‘വിക്ര’ത്തിന്റെ…

കമല്‍ ഹാസനെ നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമയാണ് വിക്രം. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് വിക്രം പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് ജൂലൈ എട്ടിന് ഹോട്ട്‌സ്റ്റാറിലൂടെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ‘വിക്ര’ത്തിന്റെ ആക്ഷന്‍ രംഗങ്ങളുടെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പ്രായത്തെ വെല്ലുന്ന പ്രകടനമാണ് കമല്‍ഹാസന്‍ ഇതില്‍ കാഴ്ച വെക്കുന്നത്. കമല്‍ഹാസനെക്കൂടാതെ ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരുടെയൊക്കെ സ്റ്റണ്ട് രംഗങ്ങള്‍ ഈ വീഡിയോയില്‍ ഉണ്ട്. വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രക്ഷകര്‍ നല്‍കുന്നത്.അന്‍പറിവ് ആണ് വിക്രത്തിന്റെ സംഘട്ടന സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സൂര്യയുടെ അതിഥി വേഷം ‘വിക്രമി’ന്റെ പ്രത്യേകതയായിരുന്നു. റോളക്‌സ് എന്ന വില്ലന്‍ കഥാപാത്രമായി സൂര്യ ചിത്രത്തില്‍ തിളങ്ങി. തന്റെ സ്വപ്‌നസാക്ഷാത്കാരമാണ് ഇതെന്നാണ് സൂര്യ ഈ റോളിനെക്കുറിച്ച് പറഞ്ഞത്.

സൂര്യയെ കൂടാതെ വിക്രത്തില്‍ വിജയ്‌സേതുപതി, മലയാളി താരങ്ങളായ ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസന്‍ തന്നെയാണ് വിക്രം നിര്‍മ്മിച്ചത്. ചിത്രത്തിന്റെ സംവിധായകനായ ലോകേഷ് കനകരാജ് തന്നെയാണ് തിരക്കഥ എഴുതിയതും.