ഇന്ത്യ ലോകകപ്പ് നേടിയാല്‍ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്‌നയായി ഓടും!! ഓഫര്‍ പ്രഖ്യാപിച്ച് നടി

ഏകദിന ലോകകപ്പിന്റെ സെമിയില്‍ ന്യൂസിലാന്‍ഡിനെ 70 റണ്‍സിന് തോല്‍പ്പിച്ച് ടീം ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യരുടെയും മുഹമ്മദ് ഷമിയുടെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവാണ് ഇന്ത്യയെ ഫൈനലില്‍ എത്തിച്ചത്. ടീമിനും താരങ്ങള്‍ക്കും…

ഏകദിന ലോകകപ്പിന്റെ സെമിയില്‍ ന്യൂസിലാന്‍ഡിനെ 70 റണ്‍സിന് തോല്‍പ്പിച്ച് ടീം ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യരുടെയും മുഹമ്മദ് ഷമിയുടെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവാണ് ഇന്ത്യയെ ഫൈനലില്‍ എത്തിച്ചത്. ടീമിനും താരങ്ങള്‍ക്കും നിരവധി പേരാണ് അഭിനന്ദനങ്ങള്‍ നേരുന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ കപ്പുയര്‍ത്തുമെന്ന വലിയ പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകലോകം.

അതേസമയം തെലുങ്ക് നടി രേഖാ ഭോജ് പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടി സെന്‍സേഷണല്‍ പ്രഖ്യാപനം നടത്തിയത്. ഇന്ത്യ ഏകദിന ലോകകപ്പ് നേടിയാല്‍ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്‌നയായി ഓടുമെന്ന് രേഖ ഭോജിന്റെ പ്രഖ്യാപനം.

പിന്നാലെ നിരവധി പേരാണ് താരത്തെ വിമര്‍ശിച്ച് എത്തുന്നത്. ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണെന്നാണ് വിമര്‍ശകരുടെയൊക്കെ പ്രതികരണം. രൂക്ഷമായ വിമര്‍ശനത്തിനെ തുടര്‍ന്ന് വിശദീകരണവുമായി നടി തന്നെ രംഗത്തെത്തി.

ഇന്ത്യന്‍ ടീമിനോടുള്ള സ്‌നേഹവും ആരാധനയും പ്രകടിപ്പിക്കാനാണ് താന്‍ ശ്രമിച്ചത് എന്നാണ് നടിയുടെ വിശദീകരണം. തന്റെ പ്രഖ്യാപനത്തോടെ മറ്റ് ടീമിന്റെ ആരാധകര്‍ വരെ ഇന്ത്യ ജയിക്കണമെന്ന് പ്രാര്‍ത്ഥിക്കുകയാണെന്നും നടി പറയുന്നു. ആരാധകന്‍ അയച്ച സന്ദേശത്തിനാണ് താരം മറുപടി നല്‍കിയത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോടുള്ള സ്നേഹം കൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്. എനിക്ക് ഒരു ഹൈപ്പും ആവശ്യമില്ല. ക്രിക്കറ്റിനോടുള്ള സ്‌നേഹം കൊണ്ടാണ് ഞാന്‍ ഈ പ്രവര്‍ത്തി ചെയ്യുന്നത്… അമിതാവേശത്തിനല്ല’ രേഖ പറഞ്ഞു.

മാംഗല്യം, ദാമിനി വില്ല, കാലയ തസ്മൈ നമ, കാത്സായനി, സ്വാതി ചിനുകു, രംഗീല തുടങ്ങിയ ബോള്‍ഡ് സിനിമകളില്‍ അഭിനയിച്ച് ശ്രദ്ധേയയാണ് നടി രേഖാ ഭോജ്. എന്നാല്‍ അധികം സിനിമ അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ വിശാഖപട്ടണത്തില്‍ സ്വന്തമായി സ്റ്റുഡിയോ സ്ഥാപിച്ച് കവര്‍ സോങ്ങുകള്‍ ചെയ്ത് യൂട്യൂബില്‍ ശ്രദ്ധേയയായി. ടോളിവുഡ് കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുള്ള രേഖയുടെ തുറന്നുപറച്ചിലുകള്‍ വിവാദമായിരുന്നു,