ക്രിക്കറ്റിൽ 50 താം സെഞ്ചറി പൂർത്തിയാക്കിയ വിരാട് തന്റെ പ്രിയതമക്ക് നൽകിയ  ഫ്ലയിങ് കിസിന്റെ വീഡിയോ ഇപ്പോൾ വൈറൽ 

സച്ചിൻ തെണ്ടുല്ഖറെ ഗാലറിയിൽ സാക്ഷിയാക്കിയാണ് വിരാട് കോലി കഴിഞ്ഞദിവസത്തെ ഏകദിന ക്രിക്കറ്റിൽ അൻപതാം സെഞ്ചുറി പൂർത്തിയാക്കിയത്, ആവേശകരമായ ആ മുഹൂർത്തത്തിൽ വിരാട് തന്റെ പ്രിയതമ അനുഷ്‌ക ശർമ്മക്ക് നൽകിയ ഫ്ലയിങ് കിസ്സിന്റെ വീഡിയോ ആണ്…

സച്ചിൻ തെണ്ടുല്ഖറെ ഗാലറിയിൽ സാക്ഷിയാക്കിയാണ് വിരാട് കോലി കഴിഞ്ഞദിവസത്തെ ഏകദിന ക്രിക്കറ്റിൽ അൻപതാം സെഞ്ചുറി പൂർത്തിയാക്കിയത്, ആവേശകരമായ ആ മുഹൂർത്തത്തിൽ വിരാട് തന്റെ പ്രിയതമ അനുഷ്‌ക ശർമ്മക്ക് നൽകിയ ഫ്ലയിങ് കിസ്സിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആയി മാറുന്നത്. സച്ചിനോടുള്ള തന്റെ ആദരവും പ്രകടിപ്പിച്ചുകൊണ്ട്  വിരാട് ഗ്രൗണ്ടിൽ വണങ്ങി നിൽക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നുണ്ട്.

ഈ ഒരു നിമിഷം ആരാധകർക്ക് വളരെ പ്രിയപ്പെട്ട മുഹൂർത്തങ്ങളിൽ ഒന്നുതന്നെയായിരുന്നു, ലോകകപ്പിലെ ഇഷ്ട്ട താരത്തിന്റെ വാശിയേറിയ ഈ മത്സരത്തിനൊപ്പം തന്റെ പ്രിയതമയോടുള്ള സ്നേഹവും പങ്കുവെച്ച വിരാട് ഇപ്പോൾ ആരാധകർക്ക് ഒരു നല്ല ഹീറോ ആയി മാറിയിരിക്കുകയാണ്, വിരാടിൻറെ  ചെറിയ നീക്കങ്ങൾ പോലും അനുഷ്‌ക പ്രോത്സാഹിപ്പിക്കുന്നത് പലപ്പോഴും കണ്ടിട്ടുള്ളതാണ്

വിരാട് ക്രീസിലുള്ള സമയത്തു അനുഷ്‌കയുടെ ആവേശവും ,മത്സരത്തിനിടയിൽ ഇരുവരും നടത്തിയ മൗന സംഭാഷണങ്ങളും സോഷ്യൽ മീഡിയിൽ കാണാവുന്നതാണ്, ന്യൂസിലൻഡിനെതിരായി സെമി ഫൈനൽ ശരിക്കും ആരാധകരെ പോലെ അനുഷ്കയെയും ആവേശം കൊള്ളിച്ചിരുന്നു. ഇന്നിങ്സിന് ശേഷ൦ വിരാട് പറഞ്ഞത് സച്ചിൻ ജി അവിടെ ഉണ്ട്, അതുപോലെ അനുഷ്ക , ആ നിമിഷങ്ങൾ പറയാൻ വളരെ ബുദ്ധിമുട്ടാണ്, ആ ചരിത്ര വേദി എനിക്ക് അതിശയമായാണ് തോന്നുന്നത്.