ഇളയരാജ കൂടുതൽ പ്രാധാന്യം നൽകിയത് കമൽ ഹാസൻ ചിത്രങ്ങൾക്ക് ആയിരുന്നു

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് ഇളയരാജ. നിരവധി ഹിറ്റ് ഗാനങ്ങൾ ആണ് താരം ഇതിനോടകം പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്. ഒരു പക്ഷെ ഇളയരാജയെ വെല്ലാൻ കഴിവുള്ള മറ്റൊരു സംഗീത സംവിധായകനും അന്നും ഇന്നും വേറെ ഉണ്ടായിരുന്നില്ല…

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് ഇളയരാജ. നിരവധി ഹിറ്റ് ഗാനങ്ങൾ ആണ് താരം ഇതിനോടകം പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്. ഒരു പക്ഷെ ഇളയരാജയെ വെല്ലാൻ കഴിവുള്ള മറ്റൊരു സംഗീത സംവിധായകനും അന്നും ഇന്നും വേറെ ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. നിരവധി ഗാനങ്ങൾ ആണ് ഇളയരാജ സംഗീതം നൽകി ഇറങ്ങിയത്. അതിൽ പൂരിഭാഗം ഗാനങ്ങളും സൂപ്പർഹിറ്റുകൾ ആയിരുന്നു. ഇന്നും പ്രേക്ഷകർ ഏറ്റു പാടിക്കൊണ്ടിരിക്കുന്ന മിക്ക ഗാനങ്ങളും ഇളയരാജയുടേത് ആണ് എന്നതാണ് സത്യം. എന്നാൽ ഇളയ രാജയെ കുറിച്ചുള്ള ഒരു കൗതുകം എന്താണെന്നു വെച്ചാൽ അദ്ദേഹം അധികം രജനികാന്ത് ചിത്രങ്ങളുടെ ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടില്ല എന്നതാണ്.

തുടക്കകാലത്ത് ചില രജനികാന്ത് ചിത്രങ്ങളിൽ ഇളയരാജ സംഗീതം നൽകിയെങ്കിലും കാലം മുന്നോട്ട് പോകുമ്പോൾ ഇളയരാജ രജനികാന്ത് സിനിമകൾ പാടെ ഒഴിവാക്കുകയായിരുന്നു. എന്നാൽ ആ സമയത്ത് ഇളയരാജ കൂടുതലും കമൽ ഹാസൻ ചിത്രങ്ങൾക്ക് ആണ് പ്രാധാന്യം നൽകിയത്. രജനികാന്ത് ചിത്രങ്ങൾക്ക് ഇളയരാജ സങ്കേതം നൽകാതിരുന്നതിനു വ്യക്തമായ കാരണമുണ്ട്. ആ സമയത്ത് രജനികാന്ത് സിനിമകളിൽ കൂടുതലും അടിച്ചുപൊളി മാസ്സ് ഗാനങ്ങൾ ആയിരുന്നു. ഓരോ രജനികാന്ത് ചിത്രങ്ങൾ എടുത്ത് നോക്കിയാലും ഈ കാര്യം ശരിയാണ് എന്നതാണ് സത്യം.

Rajinikanth and Others At The Inauguration of MGR Statue

രജനികാന്ത് ഇത്തരത്തിൽ മാസ്സ് ഗാനങ്ങൾക്ക് ആയിരുന്നു പ്രാധാന്യം നൽകിയിരുന്നത്. എന്നാൽ ഇത്തരം ഗാനങ്ങൾ ചിട്ടപ്പെടുത്തി എടുക്കാൻ ഒരുപാട് സമയം വേണ്ടി വന്നിരുന്നു. എന്നാൽ ഇളയ രാജ ആകട്ടെ, ആ സമയത്ത് കൈ നിറയെ ഗാനങ്ങളുമായി തിരക്കിൽ ആയിരുന്നു. രജനികാന്ത് സിനിമകളിലെ ഒരു ഗാനം ചിട്ടപ്പെടുത്തി എടുക്കുന്ന സമയം ഉണ്ടെങ്കിൽ മറ്റു സിനിമകളിലെ മിനിമം മൂന്ന് നാല് ഗാനങ്ങൾ എങ്കിലും ചിട്ടപ്പെടുത്താനുള്ള സമയം ഉണ്ടായിരുന്നു. തിരക്കേറി വന്നതോടെ ആണ് ഇളയ രാജ ഇത്തരത്തിൽ രജനികാന്ത് സിനിമകളിലെ ഗാനങ്ങൾ വേണ്ടെന്ന് വെച്ചത് എന്നും എന്നാൽ ഇളയരാജ സംഗീതം നൽകിയ ഹിറ്റ് ആയ രജനികാന്ത് ഗാനങ്ങൾ ഉണ്ടെന്നുള്ളതും വാസ്തവമാണ്.