അപർണ ബലമുരളിയുടെ ചിത്രം ഇനി ഒടിടിയിൽ

അപർണ  ബാലമുരളി നായികയായി  പ്രദര്‍ശനത്തിന് എത്തിയ മലയാള ചിത്രമാണ് ‘ഇനി ഉത്തരം’.  ചിത്രം  സംവിധാനം ചെയ്തത്  സുധീഷ് രാമചന്ദ്രൻ ആണ് . രഞ്ജിത് ഉണ്ണിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ.  എന്നാൽ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ…

അപർണ  ബാലമുരളി നായികയായി  പ്രദര്‍ശനത്തിന് എത്തിയ മലയാള ചിത്രമാണ് ‘ഇനി ഉത്തരം’.  ചിത്രം  സംവിധാനം ചെയ്തത്  സുധീഷ് രാമചന്ദ്രൻ ആണ് . രഞ്ജിത് ഉണ്ണിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ.  എന്നാൽ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ ഒടിടി റിലീസും തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ.

എന്നാൽ “ഇനി ഉത്തരം” സീ 5ല്‍ ഡിസംബര്‍ 23 മുതലാണ് സ്‍ട്രീമിംഗ് ചെയ്‍തു തുടങ്ങുക. ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് അപര്‍ണാ ബാലമുരളിക്കൊപ്പം ചിത്രത്തില്‍ അഭിനയിച്ച മറ്റു പ്രധാന താരങ്ങൾ.

എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.മികച്ച നടിക്കുള്ള ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‍കാരം അപര്‍ണ ബാലമുരളിക്ക് ആയിരുന്നു. ‘സൂരറൈ പോട്ര്’ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ് ലഭിച്ചത്.