ഇനിയ  ഇനിയും വാസവദത്തയാകാൻ ഒരുങ്ങുന്നു! ചിത്രം കുമാരനാശന്റെ  കരുണയെ പ്രതിനിധികരിച്ചു 

മഹാകവി കുമാരനാശാന്റെ കരുണയെ പ്രതിനിധികരിച്ചു വാസവ ദത്ത  എന്ന പുതിയ ചിത്രത്തിൽ വാസവ ദത്ത് ആയി  ഒരുങ്ങുന്നു നടി ഇനിയ. ശിവ മീനച്ചി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജി പൂച്ചാക്കൽ നിർമിച്ച ഈ ചിത്രത്തിൽ സംവിധാനവും,…

മഹാകവി കുമാരനാശാന്റെ കരുണയെ പ്രതിനിധികരിച്ചു വാസവ ദത്ത  എന്ന പുതിയ ചിത്രത്തിൽ വാസവ ദത്ത് ആയി  ഒരുങ്ങുന്നു നടി ഇനിയ. ശിവ മീനച്ചി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജി പൂച്ചാക്കൽ നിർമിച്ച ഈ ചിത്രത്തിൽ സംവിധാനവും, രചനയും നൽകിയിരിക്കുന്നത് ശ്യ൦ നാഥ് ആണ്. നോർത്ത് പറവൂർ ദക്ഷിണ മൂകാംബികയുടെ തിരു സന്നിധിയിൽ വെച്ച് ചിത്രത്തിന്റെ സ്ക്രിപ്റ്റ് പൂജാകർമ്മം വഹിച്ചു

വെബ് സീരീസുകളിലും, സിനിമയിലും ശ്രെധയേമായ കഥപാത്രങ്ങൾ ചെയ്ത റോബിൻ സെബാസ്റ്റിയൻ ആണ് ഉപഗുപ്‌തൻ ആകുന്നത്. ചില തമിഴ് ചിത്രങ്ങളിൽ നായിക ആയും ചില മലയാള ആൽബം , പരസ്യങ്ങളിലും മോഡലായ രമ്യ ആണ് വാസവ ദത്തയുടെ തോഴിയായി എത്തുന്നത്. കൂടാതെ ഈ ചിത്രത്തിൽ സുധീർ കരമന ഒരു തൊഴിലാളി നേതാവായി എത്തുന്നു.

ഈ താരങ്ങളെ കൂടാതെ ചിത്രത്തിൽ ശിവ മുരളി, അലൻസിയാർ, രാഹുൽ മാധവ്, ശ്രുതി, അരുൺ കിഷോർ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. സംവിധായകൻ ശ്യാം നാഥ് എഴുതിയ വരികൾ ഈണം പകർന്നിരിക്കുന്നത് ജെറി അമൽ ദേവ് ആണ്.