Connect with us

Hi, what are you looking for?

Film News

കലാഭവൻ ഷാജോൺ കേന്ദ്രകഥാപാത്രമായി എത്തുന്ന ത്രില്ലർ ചിത്രം ‘സി ഐ ഡി രാമചന്ദ്രൻ റിട്ട: എസ്‌ ഐ’ ചിത്രീകരണം ആരംഭിച്ചു 

നവാഗതനായ സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ കലാഭവൻ ഷാജോൺ, ‘സി ഐ ഡി രാമചന്ദ്രൻ   റിട്ട:എസ് ഐ’ എന്ന നാമകരണം ചെയ്യ്ത ഈ ചിത്രം ഒരു ത്രില്ലർ വിഭാഗത്തിൽ പെടുന്നത് തന്നെയാണ്. ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ 20  നെ അഞ്ചൽ, കുളത്തുപ്പുഴ തുടങ്ങിയ ലൊക്കേഷനുകളിലായി ആരംഭിച്ചു കഴിഞ്ഞു,

ചിത്രം തികഞ്ഞ ഒരു പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം താനെയാണെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്തകര് പറയുന്നത്. എഡി 1877  സെൻസ് ലോഞ്ച്  എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഷിജു മിസ്‌പ, സനൂപ് സത്യൻ, ബിനി തോമസ് എന്നിവരാണ് ചിത്രം നിര്മിക്കുന്നത്. രണ്ടു വെത്യസ്ത ലൊക്കേഷനുകളിലൂടെ ആണ് ഈ ചിത്രം മുനോട്ടു പോകുന്നത്. ഈ ചിത്രത്തിൽ രാമചന്ദ്രൻ എന്ന കഥപാത്രത്തെയാണ് കലാഭവൻ ഷാജോൺ അവതരിപ്പിക്കുന്നത്.

രാമചന്ദ്രൻ ഒരു കോൺസ്റ്റബിൾ ആയിട്ടായിരുന്നു സർവീസിൽ തുടക്കം കുറിച്ചത്എന്നാൽ എസ് ഐ ആയിട്ടാണ് വിരമിക്കുന്നത്, ഏതൊരു കുറ്റനന്വേഷണ കേസു്കളിൽ നിഷ്പ്രയാസം കേസ് തെളിയിക്കാൻ രാമചന്ദ്രനെ വലിയ കഴിവ് തന്നെയായിരുന്നു,  അങ്ങനൊരു  ത്രില്ലർ  ചിത്രം തന്നെയാണ് ഇത്, ചിത്രത്തിൽ ഷാജോണിനെ കൂടാതെ സുധീർ കരമന, പ്രേം കുമാർ, ബൈജു സന്തോഷ് ,അനുമോൾ, അസീസ് നെടുമങ്ങാട്, അരുൺ പുനലൂർ, ഗീതിക സംഗീതിക തുടങ്ങിയവരും അഭിനയിക്കുന്നു.

You May Also Like