വര്‍ഷങ്ങള്‍ക്ക് ശേഷം അപകടത്തിലെ തെറ്റ് ഏറ്റ് പറഞ്ഞ് ഇന്നസെന്റ്..!!

സിനിമകളിലൂടെ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്തിട്ടുള്ള നടനാണ് ഇന്നസെന്റ്. അദ്ദേഹത്തിന്റെ പഴയകാല അനുഭവങ്ങള്‍ കേട്ടിരിക്കാന്‍ തന്നെ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ടെലിവിഷന്‍ പരിപാടികളില്‍ എല്ലാം പ്രത്യക്ഷപ്പെടുമ്പോള്‍ ജീവിതത്തിന്റെ ഏടില്‍ നിന്ന് ഓരോ കഥകളും…

സിനിമകളിലൂടെ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്തിട്ടുള്ള നടനാണ് ഇന്നസെന്റ്. അദ്ദേഹത്തിന്റെ പഴയകാല അനുഭവങ്ങള്‍ കേട്ടിരിക്കാന്‍ തന്നെ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ടെലിവിഷന്‍ പരിപാടികളില്‍ എല്ലാം പ്രത്യക്ഷപ്പെടുമ്പോള്‍ ജീവിതത്തിന്റെ ഏടില്‍ നിന്ന് ഓരോ കഥകളും അനുഭവങ്ങളും അദ്ദേഹം നര്‍മ്മം കലര്‍ത്തി അവതരിപ്പിക്കുന്നത് കേള്‍ക്കാന്‍ തന്നെ രസമാണ്. ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗായകന്‍ പി. ജയചന്ദ്രനുമൊത്തുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇന്നസെന്റ്.

സ്‌കൂളില്‍ അന്നേ സ്റ്റാറായിരുന്ന പി. ജയചന്ദ്രനോട് അസൂയ മൂത്ത് അദ്ദേഹത്തെ സൈക്കിള്‍കൊണ്ട് ഇടിച്ചിടാന്‍ ശ്രമിച്ച കഥയാണ് ഇന്നസെന്റ്് പങ്കുവെച്ചത്. സ്‌കൂളിലെ മിക്ക പരിപാടികളിലും ജയക്കുട്ടന്റെ മൃദംഗംവായനയുണ്ടാവും. സ്‌കൂള്‍ യുവജനോത്സവങ്ങളിലൊക്കെ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ജയചന്ദ്രന്‍ സ്‌കൂളിലെ താരം ആയിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തോട് വലിയ അസൂയ ആയിരുന്നു എന്നാണ് ഇന്നസെന്‍്‌റ് പറയുന്നത്. സ്റ്റേിലേക്ക് മൃദംഗം വായിക്കാനെല്ലാം ജയക്കുട്ടന്‍ രാജകീയമായാണ് കടന്നു വരിക… അപ്പോഴേക്കും പെണ്‍കുട്ടികളൊക്കെ പറയും..

”ഈശ്വരാ ജയക്കുട്ടന്‍ വരുന്നു, ജയക്കുട്ടന്‍ വരുന്നു…അപ്പോഴെല്ലാം അദ്ദേഹത്തെ മനസ്സില്‍ താന്‍ പ്രാരികിയിട്ടുണ്ടെന്നാണ് നടന്‍ രസകരമായി പറഞ്ഞത്. അങ്ങനെയൊരിക്കലാണ് ജയചന്ദ്രനെ സൈക്കിളില്‍നിന്ന് തള്ളിയിടാന്‍ ഇന്നസെന്റ്് ഒരു ശ്രമം നടത്തുന്നത്. ഒരു ദിവസം കോളേജിലേക്ക് നടന്ന് പോകവെ,

സൈക്കിളില്‍ വരുന്ന ജയചന്ദ്രനെ ഇന്നസെന്റ് പതുക്കെ കാണാത്തപോലെ നടന്ന് തോളുകൊണ്ട് ഒന്ന് തിക്കി തള്ളിയിട്ടത്രെ.. പക്ഷേ അദ്ദേഹം വീണില്ല.. എന്റെ ചെവിക്കുപിടിച്ച് ചീത്തവിളിച്ച് പറഞ്ഞയച്ചു.. എന്നാല്‍ താനായിട്ട് പോയി മേടിച്ചതാണ് ഇക്കാര്യം എന്ന് ജയക്കുട്ടന്‍ പോലും ഇപ്പോഴാണ് അറിയാന്‍ പോകുന്നത് എന്നാണ് ഇന്നസെന്റ് അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്.