നരേന്‍, സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ യഥാര്‍ത്ഥ കാരണം..!!

മലയാളികള്‍ എന്നും വളരെ സ്‌നേഹത്തോടെ ഓര്‍ക്കുന്ന നടനാണ് നരേന്‍. ഒരുപാട് കഥാപാത്രങ്ങള്‍ താരം വെള്ളിത്തിരയിലൂടെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് താരം അഭിനയ രംഗത്ത് അത്ര സജീവമല്ലായിരുന്നു.. ഇപ്പോഴിതാ താരം വീണ്ടും ഒരു പുതിയ…

മലയാളികള്‍ എന്നും വളരെ സ്‌നേഹത്തോടെ ഓര്‍ക്കുന്ന നടനാണ് നരേന്‍. ഒരുപാട് കഥാപാത്രങ്ങള്‍ താരം വെള്ളിത്തിരയിലൂടെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് താരം അഭിനയ രംഗത്ത് അത്ര സജീവമല്ലായിരുന്നു.. ഇപ്പോഴിതാ താരം വീണ്ടും ഒരു പുതിയ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ്. എന്റെ മഴ എന്ന സിനിമയിലൂടെയാണ് അദ്ദേഹം വീണ്ടും തിരിച്ച് എത്തുന്നത്. ഈ സമയത്ത് ഒരു പ്രമുഖ ചാനലിന് നടന്‍ നല്‍കിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. തിരക്കഥ തിരഞ്ഞെടുക്കുന്ന

കാര്യത്തെച്ചൊല്ലി സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നല്‍കിയത്… നടന്റെ മറുപടി ഇതായിരുന്നു… സിനിമയിലെ തുടക്ക കാലത്തില്‍ തന്നെ തിരക്കഥ ചോദിച്ചതിന്റെ ഭാഗമായിട്ട് എന്നെ ചില സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അതൊന്നും ഇല്ല… തലമുറ മാറി..അതുകൊണ്ട് തന്നെ ഇപ്പോള്‍ അത്തരം പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് നടന്‍ പറയുന്നത്. അതേസമയം, താരത്തിന്റെ തിരിച്ചു വരവ്

അറിയിക്കുന്ന എന്റെ മഴ എന്ന സിനിമയില്‍ അതിഥി വേഷത്തിലാണ് നടന്‍ എത്തുന്നത്.. കുറച്ച് സീനുകളെ ഉള്ളൂ എങ്കിലും കഥാപാത്രത്തിന് സിനിമയില്‍ ഉള്ള ഇംപാക്ട് വളരെ വലുതാണെന്നാണ് നരേന്‍ പറയുന്നത്. കഥ കേട്ടപ്പോള്‍ വളരെ ടച്ചിംഗ് ആയി തോന്നി. അത് ചെയ്യാനും ഒരു ആഗ്രഹം തോന്നി.. അതിന്റെ ഭാഗമായിട്ടാണ് ഈ സിനിമയില്‍ വന്നത്. എന്റെ മഴ വളരെ നല്ലൊരു സിനിമയാണെന്നും അതിന്റെ ഭാഗമാകാന്‍ ആഗ്രഹിച്ചു എന്നും നടന്‍ കൂട്ടിച്ചേര്‍ക്കുന്നു..