കേന്ദ്ര മന്ത്രിയല്ല പ്രധാനമന്ത്രിയാകണമെന്ന് ഇന്നസെന്റ്..!! ഭ്രാന്താണെന്ന് തോന്നുന്നുണ്ടോ? എങ്കില്‍ ഇത് കൂടി അറിഞ്ഞോളൂ..!!

മലയാള സിനിമാ പ്രേമികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് ഇന്നസെന്റ്. വെള്ളിത്തിരയില്‍ ഒരുപാട് കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ച അദ്ദേഹം ഒരേ സമയം പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ക്യാന്‍സര്‍ എന്ന രോഗത്തെ പോലും തന്റെ…

മലയാള സിനിമാ പ്രേമികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് ഇന്നസെന്റ്. വെള്ളിത്തിരയില്‍ ഒരുപാട് കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ച അദ്ദേഹം ഒരേ സമയം പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ക്യാന്‍സര്‍ എന്ന രോഗത്തെ പോലും തന്റെ ചിരികൊണ്ട് തോല്‍പ്പിച്ച ഈ നടന്‍ എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്. രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ ഇദ്ദേഹം ഇപ്പോള്‍ ഒരു ചാനല്‍ പരിപാടിയ്ക്കിടെ പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്…

തനിക്ക് ജീവിതത്തിലുള്ള ഏറ്റവും വലിയൊരു ആഗ്രഹത്തെ കുറിച്ചാണ് ഇന്നസെന്റ് തുറന്ന് പറഞ്ഞിരിക്കുന്നത്. എനിക്ക് ഭ്രാന്താണോ എന്ന് ചോദിക്കുന്നവരോടുള്ള മറുപടിയും അദ്ദേഹം ആ വേദിയില്‍ വെച്ച് പറയുന്നുണ്ട്. ജഗദീഷ് അവതാരകനായിട്ടുള്ള ‘പടം തരും പണം’ എന്ന പരിപാടിയില്‍ വെച്ചായിരുന്നു നടന്റെ പ്രതികരണം. പരിപാടിക്കിടെ ‘എനിക്കുള്ള ആഗ്രഹം ഒരു എം.പി ആകണം എന്ന് മാത്രമല്ല’ എന്ന് ഇന്നസെന്റ് പറയുമ്പോള്‍ കേന്ദ്ര മന്ത്രിയാകണോ? എന്ന് ജഗദീഷ് ചോദിക്കുന്നു, എന്നാല്‍ അതുമല്ല പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹം എന്നാണ് ഇന്നസെന്റ് പറയുന്നത്. ഇതിന് ശേഷം ‘ഇയാള്‍ക്ക് ഭ്രാന്താണെന്ന് നീ വിചാരിക്കുന്നുണ്ടാകും’ എന്ന് ഇന്നസെന്റ് പറയുകയാണ്.

എന്നാല്‍ അങ്ങനെയല്ല. എം.പിയായത്, ഒരു സമയത്ത് അങ്ങനെ സംഭവിച്ചതാണ്. ഇടക്ക് ഞാന്‍ ആലോചിക്കാറുണ്ട്, ഇനി ഞാന്‍ കോടിക്കണക്കിന് കാശ് ഉണ്ടാക്കിയതിന് ശേഷം പാര്‍ലമെന്റില്‍ പോയി ഇരിക്കണമെന്ന് ആഗ്രഹിച്ചാല്‍ എനിക്ക് സാധിക്കില്ല. ഇതൊക്കെ വല്ലപ്പോഴും വന്നുചേരുന്ന ഒന്നാണ്. ആദ്യത്തെ പ്രാവശ്യം തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ എനിക്ക് വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു.

രണ്ടാമത്തെ പ്രാവശ്യം ഞാന്‍ ഇല്ല എന്ന് പറഞ്ഞ് മാറിയതാണ്. പക്ഷേ, എന്നെ പിടിച്ചുനിര്‍ത്തിയതാണ്. ഇത്തവണ വോട്ട് എണ്ണിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ തോല്‍ക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. അതില്‍ എനിക്ക് ഒരു മാനസിക വിഷമവും ഉണ്ടായില്ല. അതിനുള്ള കാരണം എനിക്ക് ഇങ്ങനെയുള്ള ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതാണ് എന്നും ഇന്നസെന്റ് പറഞ്ഞു.