അമീർഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയാവുന്നു;വരൻ ആരാണെന്നറിയാമോ?

Published by
AISHUAISWARYA

ബോളിവുഡ് താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ താൽപര്യമാണ്.അതിനാൽ തന്നെ താരങ്ങൾ എല്ലാം തന്നെ തങ്ങളുടെ സ്വകാര്യ ജീവിതവും പരസ്യപ്പെടുത്താറുണ്ട്, ബോളിവുഡ് താരം അമീർഖാന്റെ മകൾ ഇറഖാൻ വിവാഹിതയാവാനൊരുങ്ങന്നു എന്നാണ് ബോളിവുഡിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്ത.

ഇറ ഖാന്റെ വരനായെത്തുന്നത് സെലിബ്രറ്റി ഫിറ്റ്‌നസ് പരിശീലകനായ നൂപുർ ശിഖിരാണ്.ഇരുവരും ഡേറ്റിംഗിലായിരുന്നു. തങ്ങൾ വിവാഹിതരാവുന്ന എന്ന വാർത്ത പങ്കവെച്ചത് ഇരുവരും ചേർന്നു തന്നെയാണ്.രണ്ടു വർഷത്തെ ഡേറ്റിംഗിനുശേഷമാണ് ഇരുവരും വിവാഹത്തിനൊരുങ്ങുന്നത്.
ഇറ ഖാൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രണയാഭ്യർത്ഥനയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ഇറ നിരവധി ആളുകൾക്കൊപ്പം സദസ്സിൽ നിൽക്കുന്നതായി കാണുന്നു.നൂപുർ അവരുടെ അടുത്തേയ്ക്ക് നടന്നു മുട്ടുകുത്തി നിന്ന് ഇറയെ ചുംബിച്ചു.തുടർന്ന് താരത്തെ പ്രപ്പോസ് ചെയ്യുകയായിരുന്നു.2020 മുതലാണ് ഇരുവരും പ്രണയത്തിലാവുന്നത്. നൂപുറിന്റെ സൈക്കിൾ ഇവന്റുകളിൽ ഇറഖാൻ പങ്കെടുക്കാടുണ്ട്. അമീർ ഖാന്റെ ആദ്യഭാര്യയായ റീന ദത്തയുടെയും മകളാണ് ഇറ ഖാൻ.