ലക്ഷ്മിക്ക് എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്, വളരെ മോശം അവസ്ഥയിൽ ആണിപ്പോൾ അവർ

ഇന്നും ദുരൂഹതകൾ നിറഞ്ഞു നിൽക്കുന്ന ഒരു മരണമാണ് ബാലഭാസ്കറിന്റേത്, ബാല ഭാസ്‍കർ മരിച്ച് രണ്ടുവർഷം പിന്നിടുമ്പോഴും കേസിൽ നിറയെ ദുരൂഹതകൾ ആണ്, CBI ആണ് ബാലഭാസ്കറിന്റെ കേസ് ഇപ്പോൾ അന്വേഷിക്കുന്നത്, 2018 സെപ്റ്റംബർ 25…

ഇന്നും ദുരൂഹതകൾ നിറഞ്ഞു നിൽക്കുന്ന ഒരു മരണമാണ് ബാലഭാസ്കറിന്റേത്, ബാല ഭാസ്‍കർ മരിച്ച് രണ്ടുവർഷം പിന്നിടുമ്പോഴും കേസിൽ നിറയെ ദുരൂഹതകൾ ആണ്, CBI ആണ് ബാലഭാസ്കറിന്റെ കേസ് ഇപ്പോൾ അന്വേഷിക്കുന്നത്, 2018 സെപ്റ്റംബർ 25 നു ആയിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെടുന്നത്, അപകടത്തിൽ ബാലഭാസ്കറിൻെറ മകൾ തേജസ്വിനി അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ ഇരിക്കെയാണ് ബാലഭാസ്കർ മരിച്ചത്. സെപ്തംബര്‍ 25 നാണ് വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടത്. ഭാര്യ ലക്ഷ്മി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്.

ഇപ്പോൾ ലക്ഷ്മിയുടെ അവസ്ഥയെക്കുറിച്ച് പറയുകയാണ് ബാലഭാസ്കറിന്റെ സുഹൃത്തായ ഇഷാൻ ദേവ്, ലക്ഷ്മിയെ പലരും കുറ്റപ്പെടുത്തി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, പിടിച്ച് അടിവയറ്റത്ത് ഒരു ചവിട്ട് കൊടുക്ക്, ലക്ഷ്മി എല്ലാം പറയും, എന്നൊക്കെ, ഭർത്താവും കുഞ്ഞും മരണപ്പെട്ട ഒരു സ്ത്രീ ആണവർ. അവർക്ക് ഒരു പരിഗണന കൊടുക്കണ്ടേ, ഈ പറയുന്നവരുടെ വീട്ടിലും ഇല്ലേ അമ്മയും കുഞ്ഞുമൊക്കെ, അവരുടെ മാനസിക അവസ്ഥ ഈ പറയുന്നവർക്ക് അറിയാമോ, വളരെ മോശം അവസ്ഥയിൽ ആണ് ലക്ഷ്മി ഇപ്പോൾ, എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥ ആണ്.

ബാലഭാസ്കർ എങ്ങനെയാണ് ലക്ഷ്മിയെ നോക്കിയിരുന്നത് എന്നനിക്കറിയാം, എല്ലാ വീട്ടിലും പ്രശനങ്ങൾ ഉണ്ട്, ഈ പറയുന്നവരുടെ വീട്ടിലും കാണും ദാമ്പത്യ പ്രശ്നങ്ങൾ, അതെല്ലാം എല്ലാവരുടെയും അടുത്ത് പറഞ്ഞ് നടക്കാണോ, പത്തൊൻപത് വര്ഷം ഒന്നിച്ച് ജീവിച്ചവരാണ് അവർ. ഇതൊക്കെ വളരെ മോശമല്ലേ? ബാല ഭാസ്കർ ഉണ്ടായിരിക്കണമായിരുന്നു, ഇതൊക്കെ അവൻ പൊളിച്ചടിക്കിയേനെ എന്നാണ് ഇഷാൻ പറയുന്നത്