ഇസുവും മറിയവും കസിന്‍സ് ആണ്! മമ്മൂട്ടി കുടുംബവുമായുള്ള അടുപ്പം പറഞ്ഞ് ചാക്കോച്ചന്‍

Published by
Anu B

താരങ്ങളെക്കാള്‍ വലിയ സെലിബ്രിറ്റികളാണ് അവരുടെ കുഞ്ഞുങ്ങള്‍. കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്ക് കുഞ്ചാക്കോയും ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം അമീറ സല്‍മാനും ആരാധകരുടെ പ്രിയ താരങ്ങളാണ്. നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഇസഹാക്ക് പിറന്നത്. 2019 ഏപ്രിലിലാണ് ഇസഹാക്ക് ജനിച്ചത്. ഇസഹാഖിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ ലോകത്ത് വൈറലാകാറുണ്ട്.

മൂന്ന് വയസുകാരനായ ഇസഹാക്കിന്റെ കളിക്കൂട്ടുകാരിയാണ് ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ അഞ്ച് വയസുകാരി മറിയം അമീറ സല്‍മാന്‍. മറിയം കസിന്‍ സിസ്റ്ററാണ് എന്നാണ് ഇസക്കുട്ടി പറയാറുള്ളത്. ഇസക്കുട്ടനും മറിയവും ഒരുമിച്ച് ഇരുന്ന് കളിച്ച് രസിക്കുന്ന ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വളരെ വിരളമായി മാത്രമെ മറിയത്തിന്റെ ചിത്രങ്ങള്‍ ദുല്‍ഖര്‍ പങ്കുവെക്കാറുള്ളു. 2017ലാണ് ദുല്‍ഖറിനും അമാലിനും മറിയം പിറന്നത്. മമ്മൂട്ടിയും കൊച്ചുമകളുടെ പിറന്നാള്‍ ദിനങ്ങളില്‍ ഫോട്ടോകള്‍ പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ മമ്മൂട്ടി കുടുംബവുമായുള്ള സൗഹൃദത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. തങ്ങള്‍ ഒരു കുടുംബംപോലെ തന്നെയാണെന്ന് ചാക്കോച്ചന്‍ പറയുന്നു. ഇസഹാക്കിനെ സംബന്ധിച്ച് അവന്റെ സ്വന്തം കസിനാണ് മറിയം. കസിന്‍ ബ്രദറും കസിന്‍ സിസ്റ്ററുമെന്നാണ് അവര്‍ പരസ്പരം പറയാറ്

അതുകൊണ്ട് തന്നെ മമ്മൂക്ക അവന്റെ ചിത്രം പകര്‍ത്തിയപ്പോഴും അവന് ഭാവവ്യത്യാസം തോന്നുകയില്ല. മെഗാസ്റ്റാറാണ് എന്ന കാര്യമെന്നും അവന് അറിയില്ല. കുറച്ച് വളര്‍ന്ന് കഴിയുമ്പോള്‍ അവന്‍ അതൊക്കെ മനസിലാക്കുമെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

അടുത്തിടെ മമ്മൂട്ടി പകര്‍ത്തിയ ഇസഹാഖിന്റെ ചിത്രം കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ‘മെഗാ എമ്മിന്റെ ലെന്‍സിലൂടെ ഇസുവിനെയും പകര്‍ത്തി. മെഗാ എമ്മിന്റെ ഫാന്‍ബോയ് എന്ന നിലയില്‍ അവരെ രണ്ടുപേരെയും ഞാനും പകര്‍ത്തി’ എന്നാണ് ഫോട്ടോക്കൊപ്പം അന്ന് കുഞ്ചാക്കോ ബോബന്‍ ക്യാപ്ഷന്‍ കുറിച്ചത്.