രമ പോയതോടെ ഞങ്ങളുടെ വീട് ഉറങ്ങി, വിതുമ്പിക്കൊണ്ടെങ്കിലും രമയുടെ ചിത്രത്തിന് മുന്നില്‍ എന്നും തിരി തെളിച്ച് ജഗദീഷ്…

ഭാര്യ മരിച്ച ഒരു ഭര്‍ത്താവിന്റെ അവസ്ഥ ഊഹിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. കാരണം സ്ത്രീകള്‍ പതുക്കെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് വരുമെങ്കിലും പല പുരുഷന്മാരും ഭാര്യയുടെ അഭാവം അറിഞ്ഞു തുടങ്ങുന്നത് അവളുടെ മരണത്തോടെ ആയിരിക്കും. നടന്‍ ജഗദീശിന്റെ…

ഭാര്യ മരിച്ച ഒരു ഭര്‍ത്താവിന്റെ അവസ്ഥ ഊഹിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. കാരണം സ്ത്രീകള്‍ പതുക്കെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് വരുമെങ്കിലും പല പുരുഷന്മാരും ഭാര്യയുടെ അഭാവം അറിഞ്ഞു തുടങ്ങുന്നത് അവളുടെ മരണത്തോടെ ആയിരിക്കും.

നടന്‍ ജഗദീശിന്റെ ഇത്തരത്തിലുള്ള ജീവിതമാണ് നമുക്ക് മുന്നിലുള്ളത്. ഷൂട്ടിങ്ങുകളുടെ തിരക്കുകളില്‍ താരം ആയിരിക്കുമ്പോള്‍ പോലും യാതൊരു പിണക്കവും കൂടാതെ ആ കുടുംബത്തെ നയിച്ചിരുന്നത് ഭാര്യ രമ ആയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവിയും പൊലീസ് സര്‍ജനുമായിരുന്ന ഡോ. രമയുടെ വിയോഗത്തിന്റെ ആഴത്തിലാണ് ഭര്‍ത്താവും നടനുമായ ജഗദീഷ് ഇപ്പോഴും.

രമയുടെ വേര്‍പാടോടെ നഷ്ടപ്പെട്ടത് എന്റെ ലോകമാണ്. ജഗദീഷ് ഇടറുന്ന സ്വരത്തോടെ പറഞ്ഞു. രോഗം മൂര്‍ച്ഛിച്ചത് രണ്ടു വര്‍ഷത്തിനിടെയാണ്. മിക്കവാറും കിടപ്പു തന്നെയായിരുന്നു. ഇപ്പോള്‍ രമയുടെ ഓര്‍മ്മകളുമായി അവളുടെ ചിത്രത്തിന് മുന്നില്‍ വിതുമ്പലോടെ വിളക്കു കൊളുത്തി ദിവസങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുകയാണ് ജഗദീഷ്.

ആറു വര്‍ഷമായി തുടര്‍ന്നു വന്ന പാര്‍ക്കിന്‍സണ്‍സ് രോഗം മൂലമാണ ഡോ രമ കഴിഞ്ഞ മാസം ഒന്നിന് വിടപറഞ്ഞത്. തന്റെ പ്രിയ പത്‌നിയെ കുറിച്ച് ജഗദീഷ് പങ്കുവെച്ച ഓര്‍മ്മ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ണു നിറയ്ക്കുന്നത്.

രോഗത്തിന്റെ കാര്യം പറഞ്ഞ് ഇടയ്ക്കു സങ്കടപ്പെടുമായിരുന്നു രമ. ‘ഞാന്‍ ചെയ്ത കര്‍മം വച്ച് എനിക്ക് ഇങ്ങനെയൊരു അസുഖം വരേണ്ട കാര്യമില്ല’ എന്നും ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഞാന്‍ അവളരെ സമാധാനിപ്പിക്കാനായി തിരിച്ചു ചോദിക്കും, ‘തീരെ ചെറിയ കുട്ടികള്‍ക്കൊക്കെ മാരകരോഗങ്ങള്‍ വരുന്നത് എന്തു തെറ്റ് ചെയ്തിട്ടാണ്’. എന്നാല്‍, അതിനൊന്നും രമ കേട്ട ഭാവം നടിക്കില്ല.

അപ്പോള്‍ തമാശ കലര്‍ത്തി ഞാന്‍ രമയോട് ഇങ്ങനെ പറഞ്ഞു. മരണത്തിനു ശേഷം നമുക്ക് ഒരുമിച്ച് കാണാന്‍ പറ്റില്ല’ എന്ന്. അവള്‍ ചോദ്യഭാവത്തില്‍ എന്നെ ഒന്ന് നോക്കി. ‘നീ സ്വര്‍ഗത്തിലും ഞാന്‍ നരകത്തിലും ആയിരിക്കില്ലേ’ എന്നു പറഞ്ഞ് ഞാന്‍ പൊട്ടിച്ചിരിച്ചപ്പോഴും അവള്‍ ചിരിക്കാതെ മൗനമായി ഇരിക്കുകയായിരുന്നു. ആ മൗനത്തിന്റ അര്‍ഥം ഇപ്പോഴാണ് മനസ്സിലാകുന്നതെന്നും ജഗദീഷ് പറയുന്നു.