‘അച്ചൂ…ഇത് നിനക്ക് വേണ്ടി’… ജയറാം ഇത്ര നന്നായി പാടുമോയെന്ന് ആരാധകര്‍

മിമിക്രിയിലും അഭിനയത്തിലും അസാമാന്യ കഴിവു തെളിയിച്ച നടന്‍ ജയറാം അതിമനോഹരമായി പാടുമെന്നും തെളിയിച്ചു. വേദിയില്‍ പാട്ടു പാടി കയ്യടി നേടുന്ന നടന്‍ ജയറാമിന്റെ വിഡിയോ വൈറലാകുന്നു. കല്യാണ്‍ ഗ്രൂപ്പ് ഒരുക്കിയ നവരാത്രി ആഘോഷങ്ങള്‍ക്കിടെ പാട്ട്…

മിമിക്രിയിലും അഭിനയത്തിലും അസാമാന്യ കഴിവു തെളിയിച്ച നടന്‍ ജയറാം അതിമനോഹരമായി പാടുമെന്നും തെളിയിച്ചു. വേദിയില്‍ പാട്ടു പാടി കയ്യടി നേടുന്ന നടന്‍ ജയറാമിന്റെ വിഡിയോ വൈറലാകുന്നു. കല്യാണ്‍ ഗ്രൂപ്പ് ഒരുക്കിയ നവരാത്രി ആഘോഷങ്ങള്‍ക്കിടെ പാട്ട് പാടിയതിന്റെ വിഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സദസ്സിലുണ്ടായിരുന്ന പാര്‍വതിയോട് ‘അച്ചൂ, ഇത് നിനക്കു വേണ്ടിയാണ്’ എന്നു പറഞ്ഞുകൊണ്ടാണ് ജയറാം പാടിത്തുടങ്ങുന്നത്.

അപ്രതീക്ഷിതമായെത്തിയ ജയറാമിന്റെ പാട്ട് അമ്പരപ്പോടെയാണ് പാര്‍വതി കേട്ടിരുന്നത്. ‘മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി’ എന്ന പാട്ടോടെയാണ് ജയറാം തുടങ്ങിയത്. പാര്‍വതി വേഷമിട്ട ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’ എന്ന ചിത്രത്തിലെ ഗാനമാണിത്. പിന്നീട് പ്രഭു, നാഗാര്‍ജുന, അകാലത്തില്‍ അന്തരിച്ച നടന്‍ പുനീത് രാജ്കുമാറിനു വേണ്ടിയും വേദിയില്‍ ജയറാം പ്രത്യേക ഗാനം ആലപിച്ചു. ഗായകന്‍ അനൂപ് ശങ്കറാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പൊന്നിയിന്‍ സെല്‍വന്‍ പ്രചരണ ചടങ്ങില്‍ മണിരത്നത്തെയും പ്രഭുവിനെയും അനുകരിച്ച് ജയറാം കയ്യടി നേടിയിരുന്നു.