സിനിമയില്‍ ഒന്നും ആയില്ലേ?! എന്ന് ചോദിക്കുന്നവരോട് ജുവലിന് പറയാനുള്ളത് !!

അവതാരികയായി ടെലിവിഷന്‍ ഷോകളില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് ആയിരുന്നു ജുവല്‍ മേരിയ്ക്ക് അഭിനയ രംഗത്തേക്ക് അവസരം ലഭിക്കുന്നത്. അതും ആദ്യ സിനിമ മലയാളത്തിന്റെ താരരാജാവ് മമ്മൂട്ടിയോടൊപ്പം തന്നെ ആയിരുന്നു. പിന്നീടും ചില സിനിമകളില്‍ ജുവല്‍…

അവതാരികയായി ടെലിവിഷന്‍ ഷോകളില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് ആയിരുന്നു ജുവല്‍ മേരിയ്ക്ക് അഭിനയ രംഗത്തേക്ക് അവസരം ലഭിക്കുന്നത്. അതും ആദ്യ സിനിമ മലയാളത്തിന്റെ താരരാജാവ് മമ്മൂട്ടിയോടൊപ്പം തന്നെ ആയിരുന്നു. പിന്നീടും ചില സിനിമകളില്‍ ജുവല്‍ പ്രത്യക്ഷപ്പെട്ടു എങ്കിലും താരത്തിന് അഭിനയ മേഖലയില്‍ സജീവമാകാന്‍ കഴിഞ്ഞില്ല.

ഇപ്പോള്‍ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും സിനിമ ജീവിതത്തെക്കുറിച്ചും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുകയാണ് ജൂവല്‍. ഇപ്പോഴും തന്നോട് സിനിമയില്‍ ഒന്നും ആയില്ലേ എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയും താരം ആ അഭിമുഖത്തിലൂടെ കൊടുത്തിരിക്കുകയാണ്. ജുവലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്…സിനിമയില്‍ വലിയ നിലയിലേക്ക് വന്നില്ലേ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് കിട്ടിയതില്‍ വെച്ച് തന്നെ ഞാന്‍ ഹാപ്പിയാണ്. ഒരു ഫ്രെയിമിനുള്ളില്‍ നില്‍ക്കണം എന്ന് എനിക്ക് ഒരു ആഗ്രഹവുമില്ല. നല്ല സെന്‍സ് ഉള്ള ഒരു ക്യാരക്ടറിനു വിളിച്ചാല്‍ അഭിനയിക്കാന്‍ ഞാന്‍ റെഡിയാണ്. വില്ലത്തിയാവാനും കോമഡി ചെയ്യാനുമൊക്കെ ഞാന്‍ റെഡിയാണ്. പ്രായംചെന്ന വേഷങ്ങളും ചെയ്യും. എന്റെ ആദ്യസിനിമയായ പത്തേമാരിയില്‍ തന്നെ ഞാന്‍ 60 വയസ്സുള്ള ആയിട്ടാണ് അഭിനയിച്ചിട്ടുള്ളത്.

തന്റെ പ്രണയവിവാഹത്തെ കുറിച്ചും ജുവല്‍ തുറന്ന് പറയുന്നുണ്ട്. ഞാനും ജെന്‍സണും നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് സൗഹൃദം പ്രണയമായി വളര്‍ന്നു മാറി. അതിനുശേഷം ജെന്‍സനോട് വീട്ടില്‍വന്ന് ആലോചിക്കാന്‍ പറഞ്ഞു. വീട്ടുകാര്‍ക്കും സമ്മതമായിരുന്നു, പിന്നെ ഒരു വര്‍ഷം ഞങ്ങള്‍ സ്വസ്ഥമായ പ്രണയിച്ചു. അതിനുശേഷമാണ് കല്യാണം നടന്നത്. ഞങ്ങളുടേത് ഒരു അറേഞ്ച് ലവ് മാരേജ് ആയിരുന്നു. ഞാന്‍ ഒരു സാധാരണ ഭാര്യയാണ്.
ഞങ്ങള്‍ രണ്ടുപേരും ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവരായത് കൊണ്ട് പരസ്പരം മനസ്സിലാകും. എന്നെ വളരെയധികം സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് ജെന്‍സണ്‍.നല്ല ടാലന്റ് കിട്ടിയിട്ടുണ്ട് തനിക്ക് ഒരിക്കലും നശിപ്പിച്ചു കളയരുത് എന്നാണ് അദ്ദേഹം എന്നോട് പറയാറ്.