സൗബിന്‍ ഷാഹിര്‍…മലയാളത്തിന്റെ നവാസുദ്ദീന്‍ സിദ്ദിഖി!!

മലയാളത്തില്‍ ഏറെ ആരാധകരുള്ള താരമാണ് സൗബിന്‍ ഷാഹിര്‍. നായകനായും സഹനടനായുമെല്ലാം വ്യത്യസ്ത വേഷങ്ങളിലൂടെ ജനപ്രിയനാണ് താരം. സൗബിന്റെ വ്യത്യസ്ത റോളുകളെ കുറിച്ചുള്ള ജിതിന്‍ ജോസഫിന്റെ കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. മലയാളത്തിന്റെ നവാസുദ്ദീന്‍ സിദ്ദിഖി ആണെന്നാണ് ജിതിന്‍…

മലയാളത്തില്‍ ഏറെ ആരാധകരുള്ള താരമാണ് സൗബിന്‍ ഷാഹിര്‍. നായകനായും സഹനടനായുമെല്ലാം വ്യത്യസ്ത വേഷങ്ങളിലൂടെ ജനപ്രിയനാണ് താരം. സൗബിന്റെ വ്യത്യസ്ത റോളുകളെ കുറിച്ചുള്ള ജിതിന്‍ ജോസഫിന്റെ കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. മലയാളത്തിന്റെ നവാസുദ്ദീന്‍ സിദ്ദിഖി ആണെന്നാണ് ജിതിന്‍ പറയുന്നത്

ഭീഷ്മയിലെ കലിപ്പനായ അജാസ്, ജാക്ക് മിറ ജില്‍ലെ രസികനായ മഹമൃാ, സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന അമ്പിളി, രോമാഞ്ചത്തിന്റെ നട്ടെല്ലായ ജിബി എന്നിങ്ങനെ വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന റോളുകള്‍ ചെയ്തു ഫലിപ്പിക്കാന്‍ കഴിവുള്ള, ഏറ്റവും versatile ആയ യുവനടന്‍.

റോളുകള്‍ക്കനുസരിച്ചു തന്റെ സംസാര രീതിയും സ്ലാങ്ങും മാറ്റി വിസ്മയിപ്പിക്കുന്ന നടന്‍. ഡയലോഗ് ഡെലിവറി യിലെ അക്ഷരസ്ഫുടതയില്‍ ചിലപ്പോള്‍ നടന്‍ ലാലിനെ വരെ വെല്ലുന്ന മികവ് ??. ‘സ്വാമീ’ എന്ന ഒറ്റ വിളിക്കൊണ്ട് മഹാനടനെ വരെ മുള്‍മുനയില്‍ നിര്‍ത്തിയ നടന സൗകുമാര്യം??. ലാല്‍ ജോസ് പറഞ്ഞതുപോലെ മലയാളത്തിന്റെ നവാസുദ്ദീന്‍ സിദ്ദിഖി ആണിദ്ദേഹം?? എന്നാണ് ജിതിന്‍ പറയുന്നത്.