Film News

നവ്യയെ സിനിമയ്ക്ക് കിട്ടുന്നത് സംവിധായകനും, പ്രൊഡ്യൂസര്‍ക്കും ഒരു അസറ്റ് ആണ്!!!

മലയാളത്തിന്റെ പ്രിയ നായികയാണ് നവ്യ നായര്‍. ബാലാമണിയായി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നവ്യ. ആരാധക ലോകം ഒന്നടങ്കം ഇരുകൈയ്യും നീട്ടി സ്വീകരിച്ച നായികയാണ്. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന താരം നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജുവാര്യര്‍ക്കൊപ്പം ഒരുത്തീയിലൂടെ കിടിലന്‍ തിരിച്ചുവരവ് നടത്തി. ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം. നവ്യയും സൈജു കുറുപ്പും പ്രധാന വേഷത്തിലെത്തിയ ജാനകീ ജാനേ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. മികച്ചാഭിപ്രായമാണ് ചിത്രം ആരാധകര്‍ക്കിടയില്‍ നേടുന്നത്.

അതിനിടെയാണ് നവ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. അതേസമയം, താരത്തിനെ കുറിച്ച് ഒരു ആരാധകന്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. വിനു വിജയ് സിനിമാ ഗ്രൂപ്പില്‍ പങ്കുവച്ചതിങ്ങനെയാണ്,

നവ്യ നായര്‍ എന്നു വ്യക്തിയെ ഞാന്‍ ആദ്യമായി കാണുന്നത്, ഒരുത്തിയുടെ പ്രൊമോഷന് വച്ചാണ്, എന്തോ 10 ആം തിയറ്റര്‍ വിസിറ്റ് എന്തോ ആയിരുന്നു അന്ന്.. സുഹൃത്ത് Rashid Anappadi നവ്യയെ പരിചയപ്പെടുത്തി, ഞങ്ങള്‍ ലുലു വില്‍ ഇരുന്ന് കുറെ സംസാരിച്ചു, ഒരു ആഴ്ച കഴിഞ്ഞും ഹൗസ് ഫുള്‍ ആയി ലുലുവില്‍ പടം കളിക്കുന്നുണ്ട്, ഞങ്ങള്‍ കയറി ചെയുന്നു, ഷോ അവസാനിക്കുന്നതിനു ഒരു 10 മിനിറ്റ് മുന്നേ, നവ്യ കയറി ഇരുന്നതൊന്നും ആരും ശ്രദ്ധിച്ചില്ല, ഒടുവില്‍ ഷോ കഴിഞ്ഞതും കൂടുതലും അമ്മമാരും സ്ത്രീകളും നവ്യയെ കണ്ട സന്തോഷത്തിനു ആര്‍പ്പ് വിളിയും സ്‌നേഹ പ്രകടനങ്ങളും ആയി..

പറഞ്ഞു വരുന്നത് മലയാള സിനിമയില്‍ ഇത്രേം ഒരു സിനിമയ്ക്ക് വേണ്ടി പ്രൊമോഷന് ഇറങ്ങുന്ന വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല.. ജാനകി ജാനേ ഇറങ്ങിയപ്പോളും വിചാരിച്ച പോലെ തന്നെ പ്രൊമോഷനോട് പ്രമോഷന്‍.. ഇങ്ങനെ ഒരു വ്യക്തിയെ സിനിമയ്ക്ക് കിട്ടുന്നത് സംവിധായകനും, പ്രൊഡ്യൂസര്‍ക്കും ഒരു അസറ്റ് തന്നെ ആണ്..

പലരും അഭിനയിച്ചു കഴിഞ്ഞ് പൊടിയും തട്ടി പോകാറാണ് പതിവ്, അല്ലെങ്കില്‍ മാനദണ്ഡം വക്കും രണ്ട് ദിവസം ഞങ്ങള്‍ തരാം, എനിക്ക് അറിയില്ല എന്ന് മുതല്‍ ആണ് സിനിമ നടന്മാര്‍ ഡെയിലി വെജസ്ണ് അഭിനയിച്ചു തുടങ്ങിയത് എന്ന്.. ഓരോ ദിവസം ഒരു ഷോട്ട് അഭിനയിച്ചാലും ലക്ഷങ്ങള്‍, അത് പക്ഷെ പ്രൊമോഷനും വേറെയും കൊടുക്കണം… ഒരു സിനിമ എടുക്കാന്‍ ഉള്ള ബുദ്ധിമുട്ട് എല്ലാവരേക്കാളും നന്നായി അറിയുന്നവര്‍ ആണ് നടി നടന്മാര്‍,

സിനിമ എടുക്കാന്‍ 50 ലക്ഷവും ബാക്കി 2.5 കോടി അഭിനയിക്കുന്നവര്‍ക്കും ചിലവാകുന്ന ഇന്‍ഡസ്ടറി ആണ് നമ്മുടെ.. ഉള്ളതെല്ലാം വിറ്റ് പെറുക്കി സിനിമ എടുത്തും, പലിശയ്ക്ക് എടുത്തും മറ്റും ഇവര്‍ക്ക് കൊടുക്കുമ്പോള്‍ ആ സിനിമയോടുള്ള മിനിമം കോര്‍ട്ടേസി ഇവര്‍ കൊടുക്കണം എന്ന് ആഗ്രഹിക്കുന്നു..
സിനിമയുടെ പ്രൊമോഷന്‍ അഭിനയിക്കുന്നവരുടെ വലിയ ഒരു റെസ്‌പോണ്‍സിബിലിറ്റി ആണ്.. നിങ്ങളുടെ മുഖം ആണ്, ഈ സിനിമയുടെ മുഖം, അതിനു വേണ്ടി നവ്യയുടെ അത്രേം പരിശ്രമിച്ചില്ലെങ്കിലും അതിന്റെ പകുതി എങ്കിലും… ?
നവ്യ ? പൂര്‍വാധികം ശക്തിയോടെ പ്രൊമോഷന് ഇറങ്ങു..

Trending

To Top