‘ജോണ്‍ ലൂഥര്‍’ എത്താന്‍ ഇനി മൂന്ന് ദിവസം മാത്രം ബാക്കി…!

ജയസൂര്യ ഒരിക്കല്‍ കൂടി പോലീസ് വേഷത്തില്‍ എത്തുന്ന സിനിമയാണ് ജോണ്‍ ലൂഥര്‍. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള ഏറ്റവും പ്രധാനമായ ഒരു വിവരം തന്റെ ആരാധകരെ ഓര്‍മ്മിപ്പിച്ച് എത്തിയിരിക്കുകയാണ് ജയസൂര്യ. സിനിമയുടെ റിലീസ് തീയതിയാണ് അദ്ദേഹം…

ജയസൂര്യ ഒരിക്കല്‍ കൂടി പോലീസ് വേഷത്തില്‍ എത്തുന്ന സിനിമയാണ് ജോണ്‍ ലൂഥര്‍. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള ഏറ്റവും പ്രധാനമായ ഒരു വിവരം തന്റെ ആരാധകരെ ഓര്‍മ്മിപ്പിച്ച് എത്തിയിരിക്കുകയാണ് ജയസൂര്യ. സിനിമയുടെ റിലീസ് തീയതിയാണ് അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ വഴിയ ആരാധകരെ ഓര്‍മ്മിപ്പിക്കുന്നത്. നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജോണ്‍ ലൂഥര്‍’ പ്രേക്ഷകരിലേക്ക് എത്താന്‍ മൂന്ന് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രത്തിന്റെ പോസ്റ്ററും ട്രെയിലറും ആദ്യ ഗാനവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഷാന്‍ റഹ്‌മാനാണ് ചെയ്തിരിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍. സെഞ്ചുറിയാണ് സിനിമയുടെ വിതരണം. സിനിമയുടെ റിലീസ് ഓര്‍മ്മിപ്പിച്ചുകൊണ്ട് നടന്‍ ജയസൂര്യ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച വീഡിയോയും ശ്രദ്ധ നേടുകയാണ്.

john-luther-trailer-viral-on-social-media

ജോണ്‍ ലൂഥര്‍ റിലീസാകാന്‍ ഇനി മൂന്ന് ദിവസം കൂടി മാത്രമാണ് ബാക്കി എന്നാണ് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നത്. അതോടൊപ്പം ഇതൊരു ചലഞ്ചിംഗ് ആയുള്ള സിനിമയാണെന്നും ഈ സിനിമയുടെ അനുഗ്രഹമായി അദ്ദേഹം പറയുന്നത്, നിര്‍മ്മാതാവിനെയാണ്.

ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായിട്ടും ഒരു നവാഗത സംവിധായകന്റെ സിനിമയ്ക്ക് വേണ്ടി കൂടെ നിന്നു എന്നും അദ്ദേഹം നല്ലൊരു മനുഷ്യന്‍ ആണെന്നും ജയസൂര്യ പറയുന്നു. ഇതോടൊപ്പം സിനിമയുടെ ചെറിയ മേക്കിംഗ് പോലുള്ള വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.