മക്കൾ വേണോ വേണ്ടയോ, പ്രഗ്നൻസി തുടരണോ വേണ്ടയോ എന്ന സ്ത്രീകളുടെ തീരുമാനത്തെ അംഗീകരിക്കാത്തവരോട്

സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള ഒരു ആക്ടിവിസ്റ്റാണ് ജോമോൾ ജോസഫ്, തന്റെ അഭിപ്രായങ്ങളും നിലപാടുകളും ജോമോൾ എവിടെയും തുറന്നു പറയുന്ന ഒരു വ്യക്തി കൂടിയാണ്, കഴിഞ്ഞ ദിവസം ജോമോൾ പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യൽ…

സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള ഒരു ആക്ടിവിസ്റ്റാണ് ജോമോൾ ജോസഫ്, തന്റെ അഭിപ്രായങ്ങളും നിലപാടുകളും ജോമോൾ എവിടെയും തുറന്നു പറയുന്ന ഒരു വ്യക്തി കൂടിയാണ്, കഴിഞ്ഞ ദിവസം ജോമോൾ പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്, വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഈ തീരുമാനം പുതിയ തീരുമാനത്തിന്റെ സപ്പോർട്ട് ചെയ്തുകൊണ്ടാണ് ജോമോൾ ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്, കുട്ടികൾ വേണോ വേണ്ടയോ എന്നത് അവളുടെ മാത്രം തീരുമാനം ആണെന്നാണ് ജോമോൾ പറയുന്നത്

ജോമോളിന്റെ പോസ്റ്റ് വായിക്കാം

കുട്ടികളെ ഉൽപാദിപ്പിക്കുന്ന ഫാക്ടറികൾ മാത്രമല്ല സ്ത്രീകൾ.. ലൈംഗീക ബന്ധത്തിലേർപ്പെടുന്ന ഏതൊരു സ്ത്രീയുടേയും ടെൻഷനാണ് ഗർഭിണിയാകുമോ എന്ന പേടി.. കുട്ടികളെ ആവശ്യമില്ലാത്ത സമയത്തും സാഹചര്യത്തിലും സ്ത്രീകൾക്ക് ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നതിനുള്ള പ്രതിബന്ധവും ഇതുതന്നെയാണ്. കുട്ടികൾക്ക് വേണ്ടിമാത്രമല്ലാതെ, ലൈഗീംക സുഖത്തിനായി ദൈനംദിന ലൈംഗീകബന്ധത്തിലേർപ്പെടുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. ഇചിൽ ചില പ്രത്യേക കാലഘട്ടത്തിൽ മാത്രമാണ് ലൈംഗീകബന്ധത്തിന്റെ ലക്ഷ്യമായി മക്കൾ എന്നത് പ്രയോരിറ്റിയായി കടന്നുവരുന്നുള്ളൂ.

അല്ലാത്ത സാഹചര്യങ്ങളിൽ സംഭവിക്കുന്ന ഗർഭധാരണം സ്ത്രീകളെ സംബന്ധിച്ച് വലിയ ബാധ്യതയായി മാറുകയും ചെയ്യാറുണ്ട്. മക്കൾ വേണോ വേണ്ടയോ, പ്രഗ്നൻസി തുടരണോ വേണ്ടയോ എന്നത് സംബന്ധിച്ച് അവളുടെ അഭിപ്രായത്തിനും താൽപര്യത്തിനും ഉള്ളതിലധികം പ്രയോരിറ്റി ചുറ്റിലുമുള്ള ആളുകളുടെ താൽപര്യത്തിന് മാത്രമായി മാറുകയും ചെയ്യാറുണ്ട്. വിവാഹിതരല്ലാത്ത സ്ത്രീകളാണ് അവിചാരിതമായി ഗർഭിണിയായതെങ്കിൽ, അതോടെ അവളുടെ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലുമാകും. സമൂഹത്തിൽ അവൾ ഒറ്റപ്പെടുത്തപ്പെടുത്തപ്പെടുകയും, തിരസ്കൃതയായി മാറുകയും ചെയ്യും. അവളുടെ സ്വാഭാവിക ജീവിതം തന്നെ ഇല്ലാതായി മാറും.

ഇവിടെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഈ തീരുമാനം അവൾക്ക് മാത്രമായി അവളുടെ തീരുമാനമെടുക്കാക്കാനുള്ള അവകാശം വിട്ടുനൽകുന്നു. ഏതൊരു പരിഷ്കൃത സമൂഹത്തിനും ബാധകമാകേണ്ട, തീരുമാനമെടുക്കാനുള്ള സ്ത്രീകളുടെ മാത്രം അവകാശം അവൾക്ക് കൈവരുന്നു. കുട്ടികളെ ഉൽപാദിപ്പിക്കാനുള്ള വെറും ഫാക്ടറികൾ മാത്രമല്ല അവളെന്ന ബോധം സമൂഹത്തിന് കൂടി കൈവരട്ടെ.. അഭിവാദ്യങ്ങൾ..