‘ഇന്‍ഡോറില്‍ വച്ച് കൊല ചെയ്യപ്പെട്ട സിസ്റ്റര്‍ റാണി മരിയ’; ഗംഭീര മേക്കോവറില്‍ വിന്‍സി അലോഷ്യസ്- കുറിപ്പ്

നായികാനായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ ഏറെ നേടിയ താരമാണ് വിന്‍സി അലോഷ്യസ്. പിന്നീട് വിന്‍സി സിനിമയിലെത്തി. സൗബിന്‍ ഷാഹിര്‍ നായക വേഷത്തിലെത്തിയ വികൃതിയില്‍ സീനത്ത് എന്ന കഥാപാത്രമായാണ് നടി എത്തിയത്. ഇപ്പോഴിതാ…

നായികാനായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ ഏറെ നേടിയ താരമാണ് വിന്‍സി അലോഷ്യസ്. പിന്നീട് വിന്‍സി സിനിമയിലെത്തി. സൗബിന്‍ ഷാഹിര്‍ നായക വേഷത്തിലെത്തിയ വികൃതിയില്‍ സീനത്ത് എന്ന കഥാപാത്രമായാണ് നടി എത്തിയത്. ഇപ്പോഴിതാ താരം ബോളിവുഡിലേക്ക് ചുവടുവയ്ക്കുകയാണ്. ‘ഷൈസണ്‍ ഔസേഫ് സംവിധാനം ചെയ്യുന്ന ‘ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ എന്ന ഹിന്ദി സിനിമക്ക് വേണ്ടിയാണ് വിന്‍സി അലോഷ്യസ് ഈ മേക്കോവറില്‍ എത്തുന്നത്. മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ വച്ച് കൊല ചെയ്യപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ കഥ പറയുന്ന ഈ സിനിമയില്‍ സിസ്റ്റര്‍ റാണി മരിയയുടെ വേഷത്തിലാണ് വിന്‍സി വരുന്നത്. ഹിന്ദിയില്‍ കൂടാതെ, മലയാളം, സ്പാനിഷ് ഭാഷകളിലും ഒരുങ്ങുന്ന ‘ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ല്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള താരങ്ങള്‍ വിന്‍സിക്കൊപ്പം അണിനിരക്കുന്നുണ്ട്’ ജോസ്‌മോന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഗംഭീര മേക്കോവറിൽ വിൻസി അലോഷ്യസ്.

ഷൈസൺ ഔസേഫ് സംവിധാനം ചെയ്യുന്ന ‘ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ്’ എന്ന ഹിന്ദി സിനിമക്ക് വേണ്ടിയാണ് വിൻസി അലോഷ്യസ് ഈ മേക്കോവറിൽ എത്തുന്നത്. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ വച്ച് കൊല ചെയ്യപ്പെട്ട സിസ്റ്റർ റാണി മരിയയുടെ കഥ പറയുന്ന ഈ സിനിമയിൽ സിസ്റ്റർ റാണി മരിയയുടെ വേഷത്തിലാണ് വിൻസി വരുന്നത്. ഹിന്ദിയിൽ കൂടാതെ, മലയാളം, സ്പാനിഷ് ഭാഷകളിലും ഒരുങ്ങുന്ന ‘ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ്‘ൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള താരങ്ങൾ വിൻസിക്കൊപ്പം അണിനിരക്കുന്നുണ്ട്.

മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി മദ്ധ്യപ്രദേശിലെ ഉദയനഗർ എന്ന സ്ഥലത്തെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചതിൻ്റെ ഭലമായി അവിടുത്തെ ജന്മികൾക്കുണ്ടായ വൈരാഗ്യത്തിൽ, അവർ ഏർപ്പാടാക്കിയ സമുന്ദർ സിംഗ് എന്നയാൾ 41-കാരി സി. റാണിയെ യാത്ര ചെയ്തിരുന്ന ബസിൽ നിന്നും വലിച്ചിറക്കി കുത്തിക്കൊല്ലുകയായിരുന്നു. പിന്നീട് റാണി മരിയയുടെ അനിയത്തി സി. സെൽമിയും, വീട്ടുകാരും സമുന്ദർ സിംഗിനോട് ക്ഷമിക്കുകയും അദ്ദേഹത്തെ എർണാകുളം ജില്ലയിലെ പുല്ലുവഴിയിലെ വട്ടാലിൽ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇപ്പോൾ സമുന്ദർ സിംഗ് ആ കുടുംബത്തിലെ ഒരംഗത്തെപ്പോലെ ആണ് എന്നതും ശ്രദ്ധേയമാണ്. ഈ കഥകൾ വിവരിക്കുന്ന ഒരു ഡോക്യുമെൻ്ററി നെറ്റ്ഫ്ലിക്സിൽ ‘റൂബറൂ റോഷ്‌ണി‘ എന്ന പേരിൽ കാണാവുന്നതാണ്.

വിൻസി അലോഷ്യസിൻ്റെ സി. റാണി മരിയ ആയിട്ടുള്ള വേറിട്ട വേഷത്തിനായി കാത്തിരിക്കുന്നു…!!!