കൊച്ചുപുസ്തക പ്രേമികളെ നിരാശപ്പെടുത്തുന്ന പുസ്തകം!! സ്വപ്നയുടെ ആത്മകഥയെ കുറിച്ച് ജോയ് മാത്യു!!

സ്വപ്ന സുരേഷിന്റെ ആത്മകഥ ‘ചതിയുടെ പത്മവ്യൂഹം’ ഏറെ ചര്‍ച്ചാ വിഷയം ആയ പുസ്തകമാണ്. ഇപ്പോഴിതാ ഈ പുസ്തകം വായിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ജോയ് മാത്യു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ്…

സ്വപ്ന സുരേഷിന്റെ ആത്മകഥ ‘ചതിയുടെ പത്മവ്യൂഹം’ ഏറെ ചര്‍ച്ചാ വിഷയം ആയ പുസ്തകമാണ്. ഇപ്പോഴിതാ ഈ പുസ്തകം വായിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ജോയ് മാത്യു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സ്വപ്ന സുരേഷിന്റെ ആത്മകഥയെ കുറിച്ച് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്. ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്ത പുസ്തകമാണെന്നും..

സാഹിത്യത്തിന്റെ കിന്നരികള്‍ തുന്നിച്ചേര്‍ക്കാത്തതാണ് ഇതിന്റെ മേന്മയെന്നും.. ഈ പുസ്തകം കൊച്ചു പുസ്തക പ്രേമികളെ നിരാശപ്പെടുത്തുന്ന പുസ്തകമാണെന്നും നടന്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു..

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…

ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്ത പുസ്തകം .സാഹിത്യത്തിന്റെ കിന്നരികള്‍ തുന്നിച്ചേര്‍ക്കാത്തതാണ് ഇതിന്റെ മേന്മ . കൊച്ചു പുസ്തക പ്രേമികളെ നിരാശപ്പെടുത്തുന്ന പുസ്തകം , എന്നാല്‍ സ്വന്തം വീട്ടില്‍ അധികപറ്റ് പോലെ കറുപ്പ് നിറത്തില്‍ ജനിച്ചവള്‍ ,സ്വന്തം പിതാവിന്റെയും അമ്മാവന്റെയും ബെല്‍റ്റ് കൊണ്ടുള്ള അടിയേറ്റ് ചോര ചിതറിയ ശരീരവുമായി ജീവിക്കേണ്ടി കുട്ടി. സാഹിത്യ നിരൂപക ഭിഷഗ്വരന്മാര്‍ ഈ പുസ്തത്തെപ്പറ്റി മിണ്ടില്ല.

കാരണം അധികാരത്തിലുള്ളവരുടെ മൂട് താങ്ങി നിര്‍ത്തുന്ന പണിയെ അവര്‍ക്കറിയൂ. എന്നാല്‍ അധികാരം എങ്ങിനെയൊക്കെ ഒരു പെണ്‍ ജന്മത്തെ ഉപയോഗിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നു എന്നറിയാന്‍ ഈ പുസ്തകം നമ്മളെ സഹായിക്കും. ഏത് ചവറ് പുസ്തകവും ക്ലാസ്സിക് ആണ് എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്ന നമ്മുടെ നിരൂപകന്മാരും ഭ.മു. താ. (ഭരണകൂട- മൂട്- താങ്ങികളും ) ഈ പുസ്തകത്തെ കണ്ടില്ലെന്ന് നടിക്കും ,അത് അവരുടെ നിലനില്‍പ്പിന്റെ കാര്യം.

പക്ഷെ ഒന്നുണ്ട് ,മാധവിക്കുട്ടിയുടെ ഭാവനാലോകത്തേക്കാള്‍ കള്ളിമുള്ളുകളില്‍ പൂത്തു തളിര്‍ത്ത് വിഹ്വലമായ ഒരു ജീവിതം -അതിലെ നേരിന്റെ ശോഭ -ഇന്നത്തെ വ്യാജ പെണ്ണെഴുത്തുകാരില്‍ നിന്നും എത്രയോ ഉയരെയാണ്-അതാണ് സ്വപ്‌ന സുരേഷ് പറഞ്ഞ ജീവിതം. (ദയവായി പുസ്തകങ്ങള്‍ കൈകൊണ്ട് തൊടാത്ത സൈബര്‍ അടിമകള്‍ കമന്റ് ബോക്‌സില്‍ വന്ന് കാപ്‌സ്യൂള്‍ വിളമ്പരുത് .വിളമ്പിയാല്‍ വിവരമറിയും).