കേക്ക് കട്ട് ചെയ്തും ഡാൻസ് ചെയ്തും ജൂനിയർ സിയുടെ പിറന്നാൾ ആഘോഷമാക്കി മേഘ്ന ; വീഡിയോ വൈറൽ !

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മേഘ്ന രാജ്. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്ന മലയാള സിനിമയിലേയ്ക്ക് വന്നത്. തുടർന്ന് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു. മലയാളത്തിന് പുറമെ…

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മേഘ്ന രാജ്. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്ന മലയാള സിനിമയിലേയ്ക്ക് വന്നത്. തുടർന്ന് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും സജീവമായിരുന്നു മേഘ്ന. തുടർന്ന് കന്നഡ സിനിമയിലെ സൂപ്പർ താരവും മേഘ്‌നയുടെ ഉറ്റ സുഹൃത്തും കൂടിയായ ചിരഞ്ജീവി സർജയെ നീണ്ട നാളത്തെ പ്രണയത്തിനു ശേഷം താരം വിവാഹം കഴിയ്ക്കുകയായിരുന്നു. വിവാഹത്തിന് ശേഷവും അഭിനയത്തിൽ സജീവമായിരുന്നു താരം. മേഘ്ന 4 മാസം ഗർഭിണി ആയിരിക്കെ ചീരു ഈ ലോകത്തോട് വിട പറയുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു ചീരുവിന്റെ അന്ത്യം. തുടർന്ന് കഴിഞ്ഞ വർഷമാണ് മേഘ്ന ജൂനിയർ സിക്ക് ജന്മം നൽകിയത്. കഴിഞ്ഞ ദിവസമായിരുന്നു റയാന്റെ ഒന്നാം പിറന്നാൾ. പിറന്നാൾ ദിനത്തിൽ മകന് പിറന്നാൾ ആശംസകളുമായി മേഘ്ന എത്തിയിരുന്നു.എന്നാൽ ഇന്നിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത് റയാന്റെ പിറന്നാൾ ആഘോഷ വിഡിയോയും ചെയ്തത്രങ്ങളുമാണ്. മകനെ നെഞ്ചോട് ചേർത്ത് മേഘ്ന റയാന്റെ കൈപിടിച്ച് കേക്ക് കട്ട് ചെയ്യുന്നതും, ജൂനിയർ സിക്ക് ഒപ്പം ഡാൻസ് ചെയ്യുന്നതുമൊക്കെ വിഡിയോയിൽ കാണാം. മേഘ്‌നയുടെ ഫാൻ പേജുകളിലൂടെയാണ് വീഡിയോ ആരാധകർക്കിടയിലേയ്ക്ക് എത്തിയിരിക്കുന്നത്.