ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മമ്മൂക്ക!! നമ്മുടെ ചിഹ്നം ടോര്‍ച്ച്! വൈറലായി ഫ്‌ലക്‌സ് ചിത്രം!!

സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും എന്നും മറ്റുള്ളവര്‍ക്ക് മാതൃകയും അത്ഭുതവുമാണ് മമ്മൂക്ക. ഈ പ്രായത്തിലും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്ന് തോന്നുന്ന പുതുമയുള്ള കഥാപാത്രങ്ങള്‍ തേടിയാണ് അദ്ദേഹം സഞ്ചരിക്കുന്നത്. റോഷാക്കിലൂടെയും ഞെട്ടിച്ച ശേഷം കാതല്‍ ദ കോര്‍…

സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും എന്നും മറ്റുള്ളവര്‍ക്ക് മാതൃകയും അത്ഭുതവുമാണ് മമ്മൂക്ക. ഈ പ്രായത്തിലും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്ന് തോന്നുന്ന പുതുമയുള്ള കഥാപാത്രങ്ങള്‍ തേടിയാണ് അദ്ദേഹം സഞ്ചരിക്കുന്നത്. റോഷാക്കിലൂടെയും ഞെട്ടിച്ച ശേഷം കാതല്‍ ദ കോര്‍ എന്ന മമ്മൂട്ടി ചിത്രത്തിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. തമിഴ് താരം ജ്യോതിക മമ്മൂട്ടിയുടെ നായികയായി എത്തുന്ന ഈ ചിത്രത്തില്‍ ഇവരുടെ കഥാപാത്രങ്ങളെ കുറിച്ചുള്ള സൂചനകള്‍ ഒന്നും ആരാധകര്‍ക്ക് ലഭിച്ചിരുന്നില്ല..

എന്നാലിപ്പോഴിതാ മമ്മൂക്കയുടെ ഫാന്‍സ് പേജിലടക്കം വൈറലായി മാറിയ ഫ്‌ളെക്‌സ് ബോര്‍ഡ് ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം ആകുന്നത്. കാതല്‍ ദി കോര്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള സുപ്രധാന വിവരം തന്നെയാണ് ഇത്. മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് എന്നാണ് ഇപ്പോള്‍ വൈറലായി മാറിയ ഫോട്ടോയില്‍ നിന്ന് മനസ്സിലാകുന്നത്. തീക്കോയി ഗ്രാമ പഞ്ചായത്ത് 3-ാം വാര്‍ഡ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നാണ് മമ്മൂട്ടിയുടെ ചിത്രമുള്ള ഫ്‌ലെക്‌സില്‍ എഴുതിയിരിക്കുന്നത്. കാതല്‍ ദി കോര്‍ എന്ന ഹാഷ്ടാഗും ഉള്‍പ്പെടുത്തിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചി്ത്രമാണ് കാതല്‍ ദി കോര്‍.

റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന അടുത്ത സിനിമ കൂടിയാണ് കാതല്‍. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കമാണ് മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച മറ്റൊരു സിനിമ. ഈ സിനിമയുടെ റിലീസിന് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയാണ്. കഥാപാത്രങ്ങളില്‍ എന്നും പുതുമകള്‍ തേടിപ്പോകുന്ന മമ്മൂക്കയുടെ കാതല്‍ ചിത്രത്തിലെ പ്രകടനം കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്..

ഇനിയെന്താണ് ഈ മനുഷ്യന്‍ ഞങ്ങള്‍ക്ക് വേണ്ടി കരുതി വെച്ചിരിക്കുന്നത് എന്ന് അറിയാനാണ് അവര്‍ കാത്തിരിക്കുന്നത്. അതേസമയം, ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫറും മമ്മൂട്ടിയുടെതായി പുറത്തിറങ്ങാനുണ്ട്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ എന്ന സിനിമയില്‍ ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.