മുതിര്‍ന്ന നടന്‍ കൈകല സത്യനാരായണ അന്തരിച്ചു!!! ആദരാഞ്ജലികളുമായി താരലോകം

പ്രശസ്ത തെലുങ്കു താരം കൈകല സത്യനാരായണ അന്തരിച്ചു. 87 വയസ്സായിരുന്നു. ഹൈദരാബാദിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 60 വര്‍ഷം സിനിമയില്‍ സജീവമായിരുന്ന താരം 750 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്‍ടി ആറിന്റെ ഡ്യൂപ്പ് ആയിട്ടായിരുന്നു…

പ്രശസ്ത തെലുങ്കു താരം കൈകല സത്യനാരായണ അന്തരിച്ചു. 87 വയസ്സായിരുന്നു. ഹൈദരാബാദിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 60 വര്‍ഷം സിനിമയില്‍ സജീവമായിരുന്ന താരം 750 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്‍ടി ആറിന്റെ ഡ്യൂപ്പ് ആയിട്ടായിരുന്നു ആദ്യം സിനിമയില്‍ തുടക്കം കുറിച്ചത്.
തുടര്‍ന്ന് വില്ലന്‍, നായകന്‍, സ്വഭാവനടന്‍ തുടങ്ങി നിരവധി വ്യത്യസ്ത തരത്തിലുള്ള വേഷങ്ങളും ചെയ്തിട്ടുണ്ട്.

അഭിനയത്തില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും പയറ്റിയിട്ടുണ്ട് താരം. ലോക്സഭാംഗവുമായിരുന്നിട്ടുണ്ട് സത്യനാരായണ. മച്ചിലിപട്ടണം മണ്ഡലത്തില്‍ നിന്നും തെലുങ്കുദേശം പാര്‍ട്ടി ടിക്കറ്റിലാണ് എംപി ആയെത്തിയത്. 11-ാം ലോക്സഭയിലെ അംഗമായിരുന്നു സത്യനാരായണ. സത്യനാരായണയ്ക്ക് ഒരു മകനും രണ്ട് പെണ്‍മക്കളുമുണ്ട്.

നടന്‍ ചിരഞ്ജീവി അദ്ദേഹത്തിന്റെ വിയോഗത്തില്‍ ആദരാഞ്ജലി കുറിച്ചു. അദ്ദേഹത്തിനൊടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് ചിരഞ്ജീവി ആദരാഞ്ജലി നേര്‍ന്നത്.