ആക്ഷന്‍ ഹീറോയായി ഉദയനിധി! ‘കലഗ തലൈവന്‍’ ടീസര്‍ പുറത്തിറക്കി!!

നടനും നിര്‍മ്മാതാവുമായി തമിഴ് സിനിമാ ലോകത്ത് മിന്നും പ്രകടനം കാഴ്ച്ചവെച്ച ഉദയനിധി സ്റ്റാലിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. കലഗ തലൈവന്‍ എന്ന ചിത്രത്തിലാണ് ഉദയനിധി സ്റ്റാലിന്‍ നായകനായി…

നടനും നിര്‍മ്മാതാവുമായി തമിഴ് സിനിമാ ലോകത്ത് മിന്നും പ്രകടനം കാഴ്ച്ചവെച്ച ഉദയനിധി സ്റ്റാലിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. കലഗ തലൈവന്‍ എന്ന ചിത്രത്തിലാണ് ഉദയനിധി സ്റ്റാലിന്‍ നായകനായി എത്തുന്നത്. മഗിഴ് തിരുമേനിയാണ് കലഗ തലൈവന്‍ സംവിധാനം ചെയ്യുന്നത്. അദ്ദേഹം തന്നെയാണ് സിനിമയുടെ രചനയും നിര്‍വ്വഹിക്കുന്നത്. പുതിയ ചിത്രത്തിലൂടെ ആക്ഷന്‍ ഹീറോ ആയി എത്തുകയാണ് ഉദയനിധി സ്റ്റാലിന്‍. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന സിനിമ, ഒരുപാട് നാളായി പ്രഖ്യാപിച്ചിട്ട്.

എന്നാല്‍ ചിത്രം പലവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുകയായിരുന്നു. ഇപ്പോള്‍ സിനിമയുടെ ടീസര്‍ പുറത്ത് വിട്ടതോടെ ആരാധകര്‍ വലിയ ആവേശത്തിലാണ്. ‘കലഗ തലൈവന്‍’ ന്റെ 1.16 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രം കഴിഞ്ഞ വര്‍ഷത്തോടെ വീണ്ടും നിര്‍മ്മാണം ആരംഭിച്ചിരുന്നു. നെഞ്ചുക്കു നീതി എന്ന സിനിമയ്ക്ക് ശേഷമാണ് ഉദയനിധി വീണ്ടും നായകനായി പ്രേക്ഷകരിലേക്ക് എത്തുന്നത്.

റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി തന്നെയാണ് സിനിമയുടെ നിര്‍മ്മാണവും നിര്‍വ്വഹിക്കുന്നത്. സംവിധായകന്‍ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ‘കലഗ തലൈവന്‍’. ശ്രീകാന്ത് ദേവയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കലൈയരശന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന ചിത്രത്തില്‍ നിധി അഗര്‍വാള്‍ ആണ് നായിക.

അതേസമയം, മാമന്നന്‍ ആണ് ഉദയനിധിയുടേതായി നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന മറ്റൊരു സിനിമ. മാരി സെല്‍വരാജ് ഒരുക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ അഭിമാന താരം ഫഹദ് ഫാസില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വടി വേലുവും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.