തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിന്റെ ‘കരണത്തടിച്ച്’ കീര്‍ത്തി സുരേഷ്: ഒന്നല്ല, അടിച്ചത് മൂന്നു വട്ടം

മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളില്‍ ഒന്നാണ് തെന്നിന്ത്യന്‍ താര സുന്ദരി കീര്‍ത്തി സുരേഷ്. അന്യ ഭാഷാ ചിത്രങ്ങളില്‍ കീര്‍ത്തി സുരേഷിന് ലഭിക്കുന്ന സ്വീകാര്യത അത്രമേല്‍ ശ്രദ്ധേയമാണ്. ചിത്രങ്ങളിലെ മെയ്‌ക്കോവറുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടുന്ന താരം ഇപ്പോഴിതാ…

മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളില്‍ ഒന്നാണ് തെന്നിന്ത്യന്‍ താര സുന്ദരി കീര്‍ത്തി സുരേഷ്. അന്യ ഭാഷാ ചിത്രങ്ങളില്‍ കീര്‍ത്തി സുരേഷിന് ലഭിക്കുന്ന സ്വീകാര്യത അത്രമേല്‍ ശ്രദ്ധേയമാണ്. ചിത്രങ്ങളിലെ മെയ്‌ക്കോവറുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടുന്ന താരം ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഷൂട്ടിങിന് ഇടയില്‍ സഹ താരത്തെ കരണത്തടിച്ചതാണ് കീര്‍ത്തി സുരേഷിലേയ്ക്ക് വീണ്ടും ശ്രദ്ധയാകര്‍ഷിച്ച സംഭവം.

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിന് ആണ് കീര്‍ത്തി സുരേഷില്‍ നിന്നും അടി കിട്ടിയത്. ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രമാണ് സര്‍ക്കാരു വാരി പാട്ട. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലേയ്ക്ക് മടങ്ങി എത്താന്‍ ഒരുങ്ങുന്ന മഹേഷ് ബാബുവിന്റെ കരിയറിലെ പ്രധാനപ്പെട്ട സിനിമകളില്‍ ഒന്നാണിത്. ചിത്രത്തിന്റെ ഷൂട്ടിങിന് ഇടയിലാണ് അടി പൊട്ടിയതെന്ന വാര്‍ത്ത കീര്‍ത്തി സുരേഷ് തന്നെയാണ് വെളിപ്പെടുത്തിയത്.

അടി മനപ്പൂര്‍വ്വം അല്ലായെന്നും തനിക്ക് അബദ്ധം പറ്റിയതാണെന്നുമാണ് കീര്‍ത്തിയുടെ വിശദീകരണം. തനിക്ക് ഏകോപനത്തില്‍ ചെറിയ പിഴവുപറ്റി. മൂന്നു പ്രാവശ്യം മഹേഷ് ബാബുവിന്റെ മുഖത്തടിച്ചു. തെറ്റു മനസ്സിലാക്കി ഉടന്‍ മാപ്പ് പറഞ്ഞു. വളരെ കൂളായാണ് മഹേഷ് ബാബു പ്രതികരിച്ചതെന്നും കീര്‍ത്തി സുരേഷ് പറഞ്ഞു.

എന്നാല്‍ വാര്‍ത്ത പുറത്തു വന്നതോടെ മഹേഷ് ബാബുവിന്റെ ആരാധകര്‍ അത്ര ഹാപ്പിയല്ലെന്നാണ് സൂചന. ഒരു തവണ അബദ്ധം പറ്റിയത് മനസ്സിലാക്കാം. മൂന്നു തവണയൊക്കെ അബദ്ധം പറ്റുമെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നാണ് അവരുടെ വാദം.

പരശുറാം പെട്‌ല കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സ്, ജിഎംബി എന്റര്‍ടൈന്‍മെന്റ്, 14 റീല്‍സ് പ്ലസ് എന്നിവയുടെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ. രവിശങ്കര്‍, രാം അജന്ത, ഗോപിചന്ദ് അജന്ത എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കേരളമുള്‍പ്പെടെ തെന്നിന്ത്യയില്‍ മൊത്തം വന്‍ വിജയമായി മാറിയ ‘ഗീതാ ഗോവിന്ദം’ എന്ന ചിത്രത്തിന് ശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍ക്കാരു വാരി പാട്ട.