തന്റെ വീട് പ്രേക്ഷകർക്ക് പരിചയപ്പെടുത്തി കാളിദാസ്

പ്രേക്ഷരുടെ പ്രിയതാരങ്ങളിൽ ഒരാളാണ് ;കാളിദാസ് ജയറാം, ബാലതാരമായിട്ടാണ് കാളിദാസ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്, ജയറാമിന്റെ മകനായിട്ടാണ് സിനിമയിലും താരം തുടക്കം കുറിച്ചത്, താരത്തിന്റെ കുറുമ്പും അഭിനയവും അന്നേ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു, പിന്നീട് നായകനായി പ്രേക്ഷകരുടെ…

പ്രേക്ഷരുടെ പ്രിയതാരങ്ങളിൽ ഒരാളാണ് ;കാളിദാസ് ജയറാം, ബാലതാരമായിട്ടാണ് കാളിദാസ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്, ജയറാമിന്റെ മകനായിട്ടാണ് സിനിമയിലും താരം തുടക്കം കുറിച്ചത്, താരത്തിന്റെ കുറുമ്പും അഭിനയവും അന്നേ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു, പിന്നീട് നായകനായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയപ്പോൾ രണ്ടുകയ്യും നീട്ടിയാണ് താരത്തെ ആളുകൾ സ്വീകരിച്ചത്. ആരാധകർ ഏറെ യാണ് കാളിദാസിന്

തന്റെ കുടുംബ വിശേഷങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്, നേരത്തെ ലോക്ക് ഡൌൺ കാലത്തേ തന്റെ പച്ചക്കറി തോട്ടം ആരാധകർക്ക് പരിചയപ്പെടുത്തി കാളിദാസ് എത്തിയിരുന്നു, ഇപ്പോൾ തന്റെ വീട് പരിചയപ്പെടുത്തി താരം എത്തിയിരിക്കുകയാണ്. 20 വര്‍ഷത്തിലേറെയായി താമസിക്കുന്ന ചെന്നൈ വല്‍സരവാക്കത്തുള്ള വീടിന്റെ കാഴ്ചകളാണ് താരം ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത്.

ജയറാമിന്റെ അശ്വതി എന്ന വീട് ചെന്നൈയില്‍ ആണെങ്കിലും നാട്ടിന്‍ പുറത്തെ ഒരു വീടിന് സമാനമായ കാഴ്ചകളാണ് എങ്ങും. വീടിനുള്ളില്‍ അച്ഛന്‍ ജയറാമിന് പ്രിയപ്പെട്ട ഒരു മുറിയും താരം പരിചയപ്പെടുത്തുന്നുണ്ട്.

വിശാലമായ മുറ്റവും പൂന്തോട്ടവും കൃഷിയിടവുമെല്ലാം ഇവിടെയുണ്ട്. കാളിദാസ് വീടിന്റെ അകവും പുറവും തന്റെ പ്രിയ നായയെയും വാഹനത്തെയും ആരാധകര്‍ക്കായി പരിചയപ്പെടുത്തുന്നു.ഗേള്‍ ഫ്രണ്ട് ഉണ്ടോ എന്ന ചോദ്യത്തിന്. ഗേള്‍ ഫ്രണ്ട് ഇല്ല എന്നു പറയുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നേനെ എന്ന് ചിരിയോടെ കാളിദാസന്‍ പറയുന്നു.