താരപുത്രന്മാര്‍ ഒന്നിക്കുന്നു..!! നായിക ആരെന്നോ?

മലയാള സിനിമാ ആസ്വാദകര്‍ക്ക് എന്നും പ്രതീക്ഷകളും വിജയങ്ങളും സമ്മാനിച്ച വ്യക്തികളാണ് അന്‍വര്‍ റഷീദും അഞ്ജലി മേനോനും.. ഇപ്പോഴിതാ ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തിലെ താരനിര അറിഞ്ഞാണ്…

മലയാള സിനിമാ ആസ്വാദകര്‍ക്ക് എന്നും പ്രതീക്ഷകളും വിജയങ്ങളും സമ്മാനിച്ച വ്യക്തികളാണ് അന്‍വര്‍ റഷീദും അഞ്ജലി മേനോനും.. ഇപ്പോഴിതാ ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തിലെ താരനിര അറിഞ്ഞാണ് ആരാധകര്‍ ത്രില്ലടിച്ച് ഇരിക്കുന്നത്. താരപുത്രന്മാരായ പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും ഒന്നിച്ച് സ്‌ക്രീന്‍ പങ്കിടുന്ന ചിത്രമാണ് വരാന്‍ പോകുന്നത് എന്നാണ് വിവരം. അതേസമയം, ചിത്രത്തിലെ നായിക ആരെന്ന് കൂടി അറിഞ്ഞതോടെ മലയാളി പ്രേക്ഷകര്‍ വലിയ സന്തോഷത്തിലാണ്.

ആരാധകരുടെ പ്രിയപ്പെട്ട ക്യൂട്ട് നടി നസ്രിയ ഫഹദ് ആണ് ചിത്രത്തില്‍ നായിക ആയി എത്തുന്നത് എന്നാണ് വിവരം, ഇതാദ്യമായാണ് ഈ മൂന്ന് യുവതാരങ്ങളും ഒന്നിച്ച് ഒരു സിനിമയില്‍ എത്തുന്നത്. ആ കാരണം കൊണ്ട് തന്നെയാണ് മലയാളികള്‍ക്ക് ഈ സിനിമ ഏറെ പ്രിയങ്കരമാകുന്നതും. ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയ്ക്ക് ശേഷം അഞ്ജലി മേനോന്‍ ഒരുക്കുന്ന സിനിമയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഇത്.

വിനീത് ശ്ര്‌നീവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹൃദയം ആണ് പ്രണവ് മോഹന്‍ലാലിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം, ഇതോടെ ഒരിക്കല്‍ കൂടി ജനഹൃദയങ്ങള്‍ കീഴടക്കിയ താരത്തിന്റെ പുതിയ സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. അതേസമയം, കാളിദാസ് ജയറാമും ഇപ്പോള്‍ ഇതരഭാഷാ ചിത്രങ്ങളിലായിരുന്നു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടിരുന്നത്..

താരത്തിന്റെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടിയാകും ഈ സിനിമ, കൂടാതെ നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് ചെറിയ ഇടവേള എടുത്ത് മാറി നിന്ന നസ്രിയ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുന്നു എന്ന സന്തോഷവും ആരാധകര്‍ക്ക് ഉണ്ട്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പെട്ടെന്ന് തന്നെ പുറത്ത് വരും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.