സഹോദരന്റെ വിവാഹ ദിനത്തില്‍ സാരിയില്‍ തിളങ്ങി കല്യാണി

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകന്‍ സിദ്ധാര്‍ത്ഥ് കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. വീട്ടില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തീര്‍ത്തും സ്വകാര്യമായിട്ടായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ്‌സ് പ്രൊഡ്യൂസറുമായ…

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകന്‍ സിദ്ധാര്‍ത്ഥ് കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. വീട്ടില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

തീര്‍ത്തും സ്വകാര്യമായിട്ടായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ്‌സ് പ്രൊഡ്യൂസറുമായ മെലനിയെയാണ് സിദ്ധാര്‍ത്ഥ് വിവാഹം ചെയ്തത്.

സഹോദരന്റെ വിവാഹത്തിന് സാരിയാണ് കല്യാണി ധരിച്ചത്. സിംപിള്‍ ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പകലുള്ള പരിപാടിയില്‍ സാരിയും രാത്രിയില്‍ ഗൗണുമാണ് താരം ധരിച്ചത്.

അതേസമയം ഒരു സഹോദരിയെ കിട്ടിയതിന്റെ സന്തോഷത്തിലാണ് കല്യാണി. നവദമ്ബതികള്‍ക്കും കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് കല്യാണി കുറിച്ചതിങ്ങനെയാണ്.

”ഇന്നലെ വൈകീട്ട് എന്റെ സഹോദരന്റെ വിവാഹമായിരുന്നു. വളരെ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമായിട്ടാണ് ചടങ്ങുകള്‍ നടന്നത്. ഞാന്‍ എന്നും ആഗ്രഹിച്ചിരുന്ന സഹോദരിയാണ് മെലനി. എല്ലാവരും ഞങ്ങളെ അനുഗ്രഹിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും താരം കുറിച്ചു.