അമ്മായിയുടെ കൂടെയായിരുന്നു എപ്പോഴും!! അമ്മയ്ക്ക് ലിപ്സ്റ്റിക് പോലുമില്ലായിരുന്നു- കങ്കണ

പലപ്പോഴും വിവദ പ്രസ്താവനകളുമായി സോഷ്യലിടത്ത് വൈറലാകുന്ന താരമാണ് നടി കങ്കണ റണാവത്ത്. സാമൂഹിക വിഷയങ്ങളിലെല്ലാം താരം വ്യക്തമായ അഭിപ്രായം തുറന്നു പറയാറുണ്ട്. കുടുംബത്തിലെ വിശേഷങ്ങളും കങ്കണ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം ഒരു കുട്ടിക്കാല നൊസ്റ്റാള്‍ജിയയാണ്…

പലപ്പോഴും വിവദ പ്രസ്താവനകളുമായി സോഷ്യലിടത്ത് വൈറലാകുന്ന താരമാണ് നടി കങ്കണ റണാവത്ത്. സാമൂഹിക വിഷയങ്ങളിലെല്ലാം താരം വ്യക്തമായ അഭിപ്രായം തുറന്നു പറയാറുണ്ട്. കുടുംബത്തിലെ വിശേഷങ്ങളും കങ്കണ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരം ഒരു കുട്ടിക്കാല നൊസ്റ്റാള്‍ജിയയാണ് പങ്കിട്ടിരിക്കുന്നത്. തന്റെ അമ്മായിയുടെ ചിത്രം പങ്കുവച്ചാണ് താരത്തിന്റെ പോസ്റ്റ്. നവവധുവായി ഒരുങ്ങിയ അമ്മായിയുടെ ചിത്രമാണ് കങ്കണ പങ്കുവച്ചത്.

എന്റെ അമ്മയ്ക്ക് ഒരു ലിപ്സ്റ്റിക്ക് പോലും ഇല്ലായിരുന്നു. കൂട്ടുകുടുംബത്തില്‍ വളര്‍ന്നതിന്റെ എല്ലാ സന്തോഷവും ഞാന്‍ അനുഭവിച്ചിട്ടുണ്ട്. അമ്മായിയുടെ കൂടെയായിരിക്കും ഞാന്‍ എപ്പോഴും നടക്കുക എന്ന് താരം പറയുന്നു.

അമ്മായിയുടെ ഐഷാഡോ എടുക്കുക, ലിപ്സ്റ്റിക്ക് ഉപയോഗിക്കുക, നെയില്‍ പെയിന്റ് പൊടിക്കുക അതെല്ലാമായിരുന്നു ഹോബി. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും കൂടുതല്‍ ക്ഷമയും കരുണയുമുള്ള സ്ത്രീയാണ് അമ്മായിയെന്നും കങ്കണ പറയുന്നു.

‘എമര്‍ജന്‍സി’ ആണ് കങ്കണയുടെ ഏറ്റവും പുതിയ ചിത്രം. റിലീസിനൊരുങ്ങുകയാണ് ‘എമര്‍ജന്‍സി’. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായിട്ടാണ് ചിത്രത്തില്‍ കങ്കണ എത്തുന്നത്.