കങ്കണയുടെ വിവാഹം സ്വപ്‌നങ്ങളില്‍ മാത്രം…!? താരം തന്നെ പറഞ്ഞത് കേട്ടില്ലേ..?

ബോളിവുഡ് സിനിമാ ലോകത്തിന്റെ താര സുന്ദരിയാണ് കങ്കണ റണൗത്ത്. ബോളിവുഡിന്റെ വിവാദ നായിക എന്നൊരു പേര് കൂടി കങ്കണയ്ക്ക് ഉണ്ട്. സമൂഹത്തില്‍ നടക്കുന്ന എന്ത് വിഷയമായാല്‍ പോലും മുഖം നോക്കാതെ സംസാരിക്കുകയും പ്രസ്താവനകള്‍ നടത്തുകയും…

ബോളിവുഡ് സിനിമാ ലോകത്തിന്റെ താര സുന്ദരിയാണ് കങ്കണ റണൗത്ത്. ബോളിവുഡിന്റെ വിവാദ നായിക എന്നൊരു പേര് കൂടി കങ്കണയ്ക്ക് ഉണ്ട്. സമൂഹത്തില്‍ നടക്കുന്ന എന്ത് വിഷയമായാല്‍ പോലും മുഖം നോക്കാതെ സംസാരിക്കുകയും പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്ന വ്യക്തിയാണ് കങ്കണ.. ഇതുകൊണ്ട് തന്നെ താരത്തിന് വിമര്‍ശകരും ഏറെയാണ്. പക്ഷേ തനിക്ക് എതിരെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും താന്‍ പറഞ്ഞ വാക്കുകളില്‍ തന്നെ ഉറച്ച് നില്‍ക്കാനുള്ള ധൈര്യവും ഈ നടി കാണിക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ വിവാഹ കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചുകൊണ്ട് കങ്കണ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. താന്‍ ഒരു വഴക്കാളിയാണെന്നാണ് എല്ലാവരും പറയുന്നത്… എന്ന് പറഞ്ഞ കങ്കണ, ഈ ഒരു കാരണം കൊണ്ട് തനിക്ക് വിവാഹം കഴിക്കാനാകുമെന്ന് തോന്നുന്നില്ല എന്ന് കൂടി പറഞ്ഞിരിക്കുകയാണ്. തമാശ രൂപേണയാണ് ഇത്തരത്തില്‍ തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞത് എങ്കിലും ഈ പ്രസ്താവനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത്.

kangana-ranaut-hot-look-viral

ധമാക്കയാണ് കങ്കണ റണൗത്തിന്റെ ഏറ്റവും പുതിയ ചിത്രം, ഈ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു അഭിമുഖത്തിലാണ് നടി തന്റെ വിവാഹ കാര്യത്തെ കുറിച്ച് സംശയം പ്രകടിപ്പിച്ചത്. കങ്കണയൊരു ടോം ബോയ് ആണോ..? യഥാര്‍ത്ഥ ജീവതത്തില്‍ ആരെങ്കിലും മര്‍ദ്ദിക്കുമോ എന്നീ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം, താന്‍ ആണ്‍കുട്ടികളെ തല്ലുമെന്നാണ് പലരും പറയുന്നത്.

അതുകൊണ്ട് തന്നെ താന്‍ ഒരു കഠിന ഹൃദയത്തിന് ഉടമയാണെന്നും ആളുകള്‍ കരുതും എന്നാണ് നടി അഭിമുഖത്തില്‍ പറയുന്നത്. ഇതിന് മുന്‍പ് തനിച്ച് ചെറുപ്രായത്തില്‍ ഒരു ആണ്‍കുട്ടിയില്‍ നിന്ന് ദുരനുഭവം ഉണ്ടായ കാര്യം നടി വ്യക്തമാക്കിയിരുന്നു. അയാള്‍ തന്നെ മോശമായി സ്പര്‍ശിക്കുമായിരുന്നു എന്നും അന്ന് അത് തിരിച്ചറിയാന്‍ തനിക്ക് സാധിച്ചിരുന്നില്ല എന്നും നടി പറഞ്ഞിരുന്നു.