സുഹൃത്തിന്റെ വീട്ടില്‍ നിന്നും കഴിച്ചത് നായയ്ക്ക് വേണ്ടി തയ്യാറാക്കിയ ചിക്കന്‍ കറിയെന്ന് നടി

കന്നഡയിലെ മുന്‍നിര അവതാരകരില്‍ ഒരാളാണ് അനുശ്രീ. അഭിനയത്തിലേക്ക് എത്തുന്നതിന് മുമ്പ് കന്നഡ ടെലിവിഷന്‍ അവതാരകയായാണ് അനുശ്രീ തന്റെ കരിയര്‍ ആരംഭിച്ചത്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അവതാരകരില്‍ ഒരാളാണ് താരം. മംഗലാപുരം ആസ്ഥാനമായുള്ള…

കന്നഡയിലെ മുന്‍നിര അവതാരകരില്‍ ഒരാളാണ് അനുശ്രീ. അഭിനയത്തിലേക്ക് എത്തുന്നതിന് മുമ്പ് കന്നഡ ടെലിവിഷന്‍ അവതാരകയായാണ് അനുശ്രീ തന്റെ കരിയര്‍ ആരംഭിച്ചത്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അവതാരകരില്‍ ഒരാളാണ് താരം. മംഗലാപുരം ആസ്ഥാനമായുള്ള നമ്മ ടിവിയിലെ ടെലി അന്ത്യാക്ഷരി എന്ന ഫോണ്‍-ഇന്‍ സംഗീത പരിപാടിയുടെ അവതാരകയായാണ് അനുശ്രീ ടെലിവിഷനില്‍ തന്റെ കരിയര്‍ ആരംഭിച്ചത്. ETV കന്നഡയിലെ ഡിമാന്‍ഡപ്പോ ഡിമണ്ടു ടെലിവിഷന്‍ പ്രോഗ്രാമിന്റെ അവതാരകയായി പിന്നീട് താരം പ്രശസ്തിയിലേക്ക് ഉയര്‍ന്നു. നടിയ്ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്, ‘അനുശ്രീ ആങ്കര്‍’ എന്ന പേരില്‍ ഒരു ടോക്ക് ഷോ ഹോസ്റ്റ് ചെയ്യുന്നു. ഷോയില്‍ നിരവധി അതിഥികളെ അവര്‍ അഭിമുഖം ചെയ്തിട്ടുണ്ട്.

വാലന്റൈന്‍സ് ഡേയോടനുബന്ധിച്ച് താരത്തിന്റെ ഷോയിലെ ഏറ്റവും പുതിയ അതിഥികള്‍ നടിയും മുന്‍ മോഡലുമായ ശുഭ പൂഞ്ചയും അവരുടെ ഭര്‍ത്താവ് സാമന്തും ആയിരുന്നു. ഷോയ്ക്കിടെ ശുഭയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ നടന്ന രസകരമായ ഒരു സംഭവത്തെക്കുറിച്ച് അനുശ്രീ ഓര്‍മ്മിച്ചു. മംഗലാപുരത്ത് ഒരുമിച്ച് വളര്‍ന്ന ഇരുവരും വളരെക്കാലമായി സുഹൃത്തുക്കളാണ്. ശുഭ ചില ജോലികളില്‍ മുഴുകിയിരുന്ന സമയത്താണ് അനുശ്രീ ഒരിക്കല്‍ അവരുടെ വീട്ടിലേക്ക് ഇറങ്ങിയത്. തനിക്ക് വിശക്കുന്നുണ്ട്, എന്തെങ്കിലും കഴിക്കാനുണ്ടോയെന്ന് ചോദിച്ചു. അപ്പോള്‍ ശുഭ താരത്തോട് പറഞ്ഞു, താന്‍ ചിക്കന്‍ ഉണ്ടാക്കി, അത് ഡൈനിംഗ് ടേബിളില്‍ ഉണ്ടെന്നും. മേശപ്പുറത്തിരുന്ന ചിക്കന്‍ കറി ചോറിനൊപ്പം അനുശ്രീ കഴിച്ചു. എന്നാല്‍ ചിക്കന്‍ കറിയില്‍ ഉപ്പില്ലായിരുന്നു.
കോഴിയിറച്ചിയും ചോറും ഒരു നുള്ള് ഉപ്പുപോലുമില്ലാതിരുന്നതിനാല്‍ അനുശ്രീ ഉപ്പുണ്ടോ എന്ന് ചോദിച്ചു. തുടര്‍ന്ന് ശുഭ പോയി അനുശ്രീ കഴിച്ച പാത്രം കണ്ടു. നായയ്ക്ക് വേണ്ടി ഉണ്ടാക്കിയ കോഴിയാണ് അതെന്നും അനുശ്രീയോട് പറഞ്ഞു. സംഭവത്തെ കുറിച്ച് പറഞ്ഞ് മൂവരും പൊട്ടിചിരിച്ചു, തനിക്ക് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വേദനാജനകമായ അനുഭവമാണിതെന്ന് അനുശ്രീ തമാശയായി പറഞ്ഞു. നായയ്ക്ക് വേണ്ടി തയ്യാറാക്കിയ ഭക്ഷണം ആരാണ് മേശപ്പുറത്ത് വച്ചതെതെന്ന് സാമന്ത് ചോദിക്കുകയും ചെയ്തു.