‘കൊട്ട മധു’ ക്രിസ്തുമസിനെത്തും!!! ‘കാപ്പ’യുടെ റിലീസ് പ്രഖ്യാപിച്ചു

പൃഥ്വിരാജ് കൊട്ട മധുവായി എത്തുന്ന ഷാജി കൈലാസ് ചിത്രം ‘കാപ്പ’യുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 22 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലമാണ് കാപ്പയുടെ കഥ.…

പൃഥ്വിരാജ് കൊട്ട മധുവായി എത്തുന്ന ഷാജി കൈലാസ് ചിത്രം ‘കാപ്പ’യുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 22 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലമാണ് കാപ്പയുടെ കഥ.

കൊട്ടമധുവായ പൃഥ്വിരാജിന്റെ ലുക്ക് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനമാക്കിയാണ് കാപ്പയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് രചനയും നിര്‍വഹിച്ചത്.

ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത് സരിഗമയും തീയറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്നാണ്. ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയ്യേറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഐഫ്ഫ്‌കെ റൈറ്റേഴ്സ് യൂണിയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയാവുന്നത്. ആസിഫ് അലി, അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു തുടങ്ങിയവരാണ് കാപ്പയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങള്‍ ചെയ്യുന്നത്.

ഛായാഗ്രഹണം-ജോമോന്‍ ടി ജോണ്‍, എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടര്‍-മനു സുധാകരന്‍, കലാസംവിധാനം-ദിലീപ് നാഥ്, വസ്ത്രാലങ്കാരം-സമീറ സനീഷ്, മേക്കപ്പ്-സജി കാട്ടാക്കട, സ്റ്റില്‍സ്-ഹരി തിരുമല, പിആര്‍ഒ-ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.