“കണ്ട നാൾ മൊഴി കേട്ട നാൾ”; തട്ടാശ്ശേരി കൂട്ടത്തിലെ പുതിയ ഗാനമെത്തി

ദിലീപിന്റെ സഹോദരന്‍ അനൂപ് പത്മനാഭന്‍ സംവിധാനം ചെയ്ത് അര്‍ജുന്‍ അശോകന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം താട്ടാശ്ശേരി കൂട്ടത്തിലെ പുതിയ ഗാനമെത്തി. കണ്ട നാള്‍ മൊഴി കേട്ട നാള്‍ നിന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് ഇപ്പോള്‍…

ദിലീപിന്റെ സഹോദരന്‍ അനൂപ് പത്മനാഭന്‍ സംവിധാനം ചെയ്ത് അര്‍ജുന്‍ അശോകന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം താട്ടാശ്ശേരി കൂട്ടത്തിലെ പുതിയ ഗാനമെത്തി. കണ്ട നാള്‍ മൊഴി കേട്ട നാള്‍ നിന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. രാം ശരത്താണ് ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രാജീവ് ഗോവിന്ദന്‍ വരികള്‍ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ഹരിശങ്കറും സിത്താര കൃഷ്ണന്‍കുമാറും ചേര്‍ന്നാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ദിലീപ് നിര്‍മ്മിച്ച ചിത്രമെന്നതാണ് തട്ടാശ്ശേരി കൂട്ടത്തിന്റെ ഒരു പ്രത്യേകത. നവംബര്‍ 11 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

ദിലീപിന്റെ സഹോദരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമെന്ന പ്രത്യേകത കൂടി തട്ടാശേരി കൂട്ടത്തിനുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനമാണ്. അര്‍ജുന്‍ അശോകനെ കൂടാതെ ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവന്‍, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷ്മി, ഷൈനി സാറ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

രാജീവ് നായര്‍,സഖി എല്‍സ എന്നിവരാണ് ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് ശരത് ചന്ദ്രനാണ്. നിവിന്‍ പോളി, അജു വര്‍ഗീസ് എന്നിവരുടെ ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ് നിര്‍മ്മിച്ചത് ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ആയിരുന്നു. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഒമ്പതാമത്തെ ചിത്രമാണ് തട്ടാശേരി കൂട്ടം. ജിതിന്‍ സ്റ്റാന്‍സിലാവോസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ – കെ പി ജോണി, ചന്ദ്രൻ അത്താണി, ശരത് ജി നായർ, ബൈജു ബി ആർ,  പ്രോജക്ട് ഹെഡ് – റോഷൻ ചിറ്റൂർ, എഡിറ്റർ – സാജൻ, പ്രൊഡക്ഷൻ കൺട്രോളർ – ഷാഫി ചെമ്മാട്, കോസ്റ്റ്യൂം ഡിസൈനർ – സഖി എൽസ, കലാസംവിധായകൻ – അജി കുറ്റിയാനി, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുധീഷ് ഗോപിനാഥ്, സംഗീതം – രാം ശരത്, മേക്കപ്പ് – റഷീദ്, കളറിസ്റ്റ് – രമേഷ് സി പി, വരികൾ – ഹരി നാരായണൻ, രാജീവ് ഗോവിന്ദൻ, സഖി എൽസ, VFX ഹെഡ് – ജോർജി ജോൺ അജിത്ത്, നിശ്ചലദൃശ്യങ്ങൾ – നന്ദു, ഡിസൈൻ – കോളിൻസ്, പിആർഒ – എ എസ് ദിനേശ്.