ഞാന്‍ റൊമാന്റിക് ഹീറോ റോള്‍ ചെയ്യുന്നത് ഭാര്യയ്ക്ക് ഇഷ്ടമല്ല!! തുറന്ന് പറഞ്ഞ് കാര്‍ത്തി

അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ രംഗത്തേക്ക് എത്തി പിന്നീട് തമിഴ് സിനിമാ ലോകത്തെ തന്നെ നിരവധി ആരാധകരുള്ള നടനായി മാറിയ താരമാണ് കാര്‍ത്തി. റൊമാന്‍സും, സീരിയസ് വേഷങ്ങളും ഹ്യൂമറുമെല്ലാം കാര്‍ത്തിയുടെ കൈകളില്‍ ഭദ്രം ആയിരുന്നു. ഇപ്പോഴിതാ…

അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ രംഗത്തേക്ക് എത്തി പിന്നീട് തമിഴ് സിനിമാ ലോകത്തെ തന്നെ നിരവധി ആരാധകരുള്ള നടനായി മാറിയ താരമാണ് കാര്‍ത്തി. റൊമാന്‍സും, സീരിയസ് വേഷങ്ങളും ഹ്യൂമറുമെല്ലാം കാര്‍ത്തിയുടെ കൈകളില്‍ ഭദ്രം ആയിരുന്നു. ഇപ്പോഴിതാ താന്‍ റൊമാന്റിക് ഹീറോ റോളുകള്‍ ചെയ്യുന്നത് ഭാര്യയ്ക്ക് ഇഷ്ടമല്ലെന്നാണ് നടന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.

പ്രശസ്ത ടിവി പ്രോഗ്രാം കപില്‍ ശര്‍മ്മ ഷോയില്‍ പങ്കെടുക്കവെ കാര്‍ത്തി ഭാര്യയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ‘നിങ്ങളുടെ സിനിമ വിജയിക്കാന്‍ റൊമാന്‍സ് ആവശ്യമേയില്ല’ എന്നാണ് തന്റെ ഭാര്യ രഞ്ജിനി പറഞ്ഞത് എന്നും അത് തന്റെ സിനിമാ ജീവിതത്തില്‍ ഫലിച്ചു എന്നുമാണ് ഷോയില്‍ വെച്ച് കാര്‍ത്തി വളരെ രസകരമായി പറഞ്ഞത്. വിവാഹത്തിന് മുന്‍പ് താനൊരു റൊമാന്റിക് സിനിമ ചെയ്തിരുന്നു. എന്നാല്‍ വിവാഹ ശേഷം എന്റെ ഭാര്യ എന്നോട് ചോദിച്ചു, എന്തിനാണ് നിങ്ങള്‍ റൊമാന്റിക് ഹീറോ ആകുന്നത് എന്ന്.. ‘നിങ്ങളുടെ സിനിമ വിജയിക്കാന്‍ റൊമാന്‍സ് ആവശ്യമേയില്ല’ എന്നും പറഞ്ഞു,

2019 ല്‍ പുറത്തിറങ്ങിയ കൈതി സൂപ്പര്‍ഹിറ്റായതോടെ ഭാര്യ പറഞ്ഞ കാര്യം ഫലിച്ചു എന്നാണ് കാര്‍ത്തി പറയുന്നത്. തമിഴ് സിനിമാ ലോകത്തെ തന്നെ ഹിറ്റ് മേക്കര്‍ സംവിധായകരില്‍ ഒരാളായ ലോകേഷ് കനകരാജ് ആണ് കാര്‍ത്തിയെ നാകയനാക്കി കൈതി സംവിധാനം ചെയ്തിരുന്നത്. കാര്‍ത്തിയുടെ സിനിമാ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറിയിരുന്നു കൈതി. മണിരത്‌നം സിനിമ പൊന്നിയിന്‍ സെല്‍വനിലും മികച്ച അഭിനയ പ്രകടനമാണ് കാര്‍ത്തി കാഴ്ച്ചവെച്ചിരുന്നത്.

ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സര്‍ദാര്‍ ആണ് കാര്‍ത്തിയുടെ ഹിറ്റ് സിനിമകളില്‍ മറ്റൊന്ന്. ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളിലാണ് താരം പ്രത്യക്ഷപ്പെട്ടിരുന്നത്. കാര്‍ത്തിയുടെ സിനിമാ ജീവിതത്തെ തന്നെ മാറ്റി മറിച്ച കൈതി, പൊന്നിയിന്‍ സെല്‍വന്‍ എന്നീ സിനിമകളുടെ രണ്ടാം ഭാഗങ്ങള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്.