ജയസൂര്യയുടെ ‘കത്തനാർ’ ചിത്രീകരണം ആരംഭിച്ചു

ജയസൂര്യ കേന്ദ്ര കഥാപാത്രമാകുന്ന ‘കത്തനാർ’ എന്ന പുതിയ സിനിമയുടെ പൂജ കഴിഞ്ഞു. കത്തനാർ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളായ ശ്രീ ഗോകുലം മൂവീസാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സിനിമയെ കുറിച്ച് ശ്രീ ഗോകുലം മൂവീസിന്റെ…

ജയസൂര്യ കേന്ദ്ര കഥാപാത്രമാകുന്ന ‘കത്തനാർ’ എന്ന പുതിയ സിനിമയുടെ പൂജ കഴിഞ്ഞു. കത്തനാർ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളായ ശ്രീ ഗോകുലം മൂവീസാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സിനിമയെ കുറിച്ച് ശ്രീ ഗോകുലം മൂവീസിന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത് ഇങ്ങനെയാണ് ‘ചെറിയ തുടക്കം… വലിയ ലക്ഷ്യം… കത്തനാർ. നിങ്ങളുടെ പ്രാർത്ഥനകളും അനുഗ്രഹവും പ്രതീക്ഷിക്കുന്നു’.

വിദേശ സിനിമകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വിർച്വൽ പ്രൊഡക്ഷൻ ഉപയോഗിച്ചാണ് കത്തനാർ ചിത്രീകരിക്കുന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന സിനിമ കൂടിയാണ് കത്തനാർ.കൊറിയൻ വംശജനും കാനഡയിൽ താമസ്സക്കാരനുമായ ജെ.ജെ. പാർക്ക് ആണ് സിനിമയുടെ ആക്ഷൻ രംഗങ്ങൾ കമ്പോസ് ചെയ്യുന്നത്.


അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കടമറ്റത്ത് കത്തനാർ എന്ന പുരോഹിതന്റെ കഥകളെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കുന്നത്. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ഏഴ് ഭാഷകളിലായാണ് റിലീസ് ചെയ്യുക. ആർ. രാമാനന്ദാണ് ചിത്രത്തിന്റെ രചന.രാഹുൽ സുബ്രമണ്യനാണ് സംഗീത സംവിധായകൻ. ഛായാഗ്രഹണം നീൽ ഡി കുഞ്ഞ, എഡിറ്റിംഗ് റോജിൻ തോമസ്