Categories: Film News

സിനിമയിൽ അഭിനയിക്കാതിരുന്നിട്ട് കൂടിയും കാവ്യ മാധവൻ ആ നേട്ടം സ്വന്തമാക്കി

Published by
Devika Rahul

മലയാള സിനിമയിൽ പലപ്പോഴും തർക്കം നടക്കുന്ന കാര്യമാണ് ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടൻ ആരാണെന്നും നടി ആരാണെന്നും ഒക്കെ. പലപ്പോഴും സോഷ്യൽ മീഡിയയിൽ ഇതിനെ ചൊല്ലി പല വാക്ക് തർക്കങ്ങളും ആരാധകർ  തമ്മിൽ ഉണ്ടാകാറുണ്ട്. പലപ്പോഴും താരങ്ങളുടെ സോഷ്യൽ മീഡിയ ഫോളോവേഴ്സ് നോക്കിയാണ് ഏറ്റവും ജനപ്രീതി ഉള്ള താരം ആരാണെന്ന് കണ്ടെത്തുന്നത്. എല്ലാ താരങ്ങൾക്കും നിരവധി ആരാധകരാണ് ഉള്ളത്. എന്നാല്‍ ഇപ്പോഴിതാ പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ്. താരങ്ങളുടെ പട്ടിക യഥാക്രമം ഒന്ന് മുതൽ പത്ത് വരെ ഉള്ളവരുടെ പേര് വിവരങ്ങൾ ആണ് പുറത്ത് വിട്ടിരിക്കുന്നത്.

ഇതിൽ നടന്മാരുടെയും നടിമാരുടെയും പട്ടിക ഉണ്ട്. സെപ്റ്റംബർ മാസത്തെ പട്ടിക പ്രകാരം നടന്മാരുടെ കൂട്ടത്തിൽ മോഹൻലാൽ ഒന്നാം സ്ഥാനവും മമ്മൂട്ടി രണ്ടാം സ്ഥാനവുമാണ് സ്വന്തമാക്കിയിരിക്കുന്നത്. മൂന്നാം സ്ഥാനം സ്വന്താമാക്കിയിരിക്കുന്നത് ടോവിനോ തോമസും ദുൽഖർ സൽമാൻ നാലാം സ്ഥാനത്തും ആണ്. ഫഹദ് ഫാസിൽ അഞ്ചാം സ്ഥാനമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ്  മാസത്തിൽ പുറത്ത് വിട്ട പട്ടിക പ്രകാരവും താരങ്ങളുടെ സ്ഥാനം ഇങ്ങനെ തന്നെയാണ്.  ഈ രണ്ടു മാസവും താരങ്ങളുടെ  ആരാധകരിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല.

എന്നാൽ നടിമാരുടെ ലിസ്റ്റ് പ്രകാരം ഒന്നാം സ്ഥാനം കയ്യേറിയിരിക്കുന്നത് മഞ്ജു വാര്യർ ആണ്. രണ്ടാം സ്ഥാനം  ഐശ്വര്യ ലക്ഷ്മിക്കും. മൂന്നാം സ്ഥാനം ശോഭനയ്ക്കും കാവ്യ മാധവക്കും ആണ്. അഞ്ചാം സ്ഥാനത്ത് ഉള്ളത് കല്യാണി പ്രിയദർശൻ ആണ്. സിനിമയിൽ സജീവമല്ലാതിരുന്നിട്ട് കൂടിയും ശോഭനയും കാവ്യ  മാധവനും ലിസ്റ്റിൽ സ്ഥാനം പിടിച്ചിരിക്കുന്നത് വലിയ കാര്യം തന്നെയാണ്. സിനിമയിൽ സജീവമല്ലാതിരുന കാവ്യയ്ക്ക് ഇപ്പോഴും ഇത്ര ജനപ്രീതി ഉണ്ടെങ്കിൽ കാവ്യ വീണ്ടും സിനിമയിലേക്ക് മടങ്ങി എത്തിയാൽ ഇപ്പോൾ മഞ്ജു വാര്യർക്ക് ലഭിച്ച ഒന്നാം സ്ഥാനം കാവ്യ മാധവൻ തന്നെ സ്വന്തമാക്കും എന്നതിന്റെ തെളിവാണ് ഈ പട്ടിക എന്ന് തന്നെ പറയാം.