കാവ്യ ആദ്യ ഭര്‍ത്താവിന്റെ വീട്ടില്‍ അനുഭവിച്ചത് ദുരിത ജീവിതം!!! വിവാഹമോചന ഹര്‍ജിയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ബാലതാരമായെത്തി മലയാള സിനിമയുടെ നായികാമുഖമായി മാറിയ താരമാണ് കാവ്യാ മാധവന്‍. സിനിമാ ജീവിതെ പോലെ ഏറെ പ്രതിസന്ധികളിലൂടെയാണ് കാവ്യയുടെ വ്യക്തിജീവിതവും കടന്നുപോയത്. വിവാഹജീവിത സ്വപ്‌നങ്ങളുമായി സിനിയോട് ബൈ പറഞ്ഞ് പോയയാളാണ് കാവ്യ. പക്ഷേ താരത്തിന്റെ…

ബാലതാരമായെത്തി മലയാള സിനിമയുടെ നായികാമുഖമായി മാറിയ താരമാണ് കാവ്യാ മാധവന്‍. സിനിമാ ജീവിതെ പോലെ ഏറെ പ്രതിസന്ധികളിലൂടെയാണ് കാവ്യയുടെ വ്യക്തിജീവിതവും കടന്നുപോയത്. വിവാഹജീവിത സ്വപ്‌നങ്ങളുമായി സിനിയോട് ബൈ പറഞ്ഞ് പോയയാളാണ് കാവ്യ. പക്ഷേ താരത്തിന്റെ ആദ്യ വിവാഹ ജീവിതത്തിന് അല്‍പ്പായുസേ ഉണ്ടായിരുന്നുള്ളൂ.

2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യയും നിഷാല്‍ ചന്ദ്രയും വിവാഹിതരായത്. ല്‍ വച്ചായിരുന്നു താരവിവാഹം. നാഷണല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ സാങ്കേതിക ഉപദേഷ്ടാവായിരുന്നു നിഷാല്‍. വിവാഹം കഴിക്കുമ്പോള്‍ കാവ്യയുടെ പ്രായം 25 വയസ്സ് ആയിരുന്നു. സിനിമാലോകം മുഴുവന്‍ വന്‍ ആഘോഷമാക്കിയ വിവാഹമായിരുന്നു അത്.

നിഷാലുമായുള്ള കാവ്യയുടെ ജീവിതം അധികം നീണ്ടുനിന്നില്ല. ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. വിവാഹശേഷം ഏതാനും മാസങ്ങള്‍ മാത്രമാണ് നിഷാലും കാവ്യയും ഒന്നിച്ച് ജീവിച്ചത്. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഇരുവരും നിയമപരമായി വിവാഹമോചിതരായി. നിഷാലിനെ വിവാഹം കഴിച്ച ശേഷം കാവ്യ സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തിരുന്നു. കുവൈറ്റിലായിരുന്നു പിന്നീട് ജീവിതം.

വിവാഹത്തിനു മുന്‍പ് അറിഞ്ഞ ആളല്ലായിരുന്നു വിവാഹശേഷം നിഷാല്‍ ചന്ദ്രയെന്നാണ് കാവ്യ പറഞ്ഞിരുന്നത്. നിഷാലും കുടുംബവും സ്ത്രീധനത്തെ ചൊല്ലി തന്നെ പീഡിപ്പിച്ചിരുന്നതായും കാവ്യ ആരോപിച്ചിരുന്നു. എന്നാല്‍, കാവ്യയ്ക്ക് സിനിമയിലുള്ള ഒരു സഹതാരവുമായി അടുപ്പമുണ്ടെന്നായിരുന്നു നിഷാലും കുടുംബവും തിരിച്ചടിച്ചത്.

ആദ്യത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ വലിയ രീതിയിലുള്ള ജാതി വിവേചനം അനുഭവിച്ചു എന്നാണ് കാവ്യ മാധവന്‍ വിവാഹമോചന ഹര്‍ജിയില്‍ പറയുന്നത്. അത് വ്യക്തമാക്കിയുള്ള കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

പക്ഷേ ഈ വിഷയം എത്രപേര്‍ ചര്‍ച്ച ചെയ്തു എന്നാണ് കുറിപ്പ് എഴുതിയ വ്യക്തിയുടെ ചോദ്യം. മലയാള സിനിമയില്‍ ഇത്രയും നേട്ടങ്ങള്‍ സ്വന്തമാക്കിയ ഒരു നടി ജാതി വിവേചനം അനുഭവിച്ചു എന്നു പറയുന്നത് എത്ര നിസ്സാരമായിട്ടാണ് മലയാളികള്‍ കണ്ടത്? ഒരു പ്രമുഖ മാസികയില്‍ ചെറിയ കുഞ്ഞിനൊപ്പം ഉള്ള അവരുടെ കുടുംബ ഫോട്ടോ വന്നപ്പോള്‍ മലയാളികള്‍ എന്തിനാണ് വാളെടുത്തത് എന്നും ഇദ്ദേഹം ചോദിക്കുന്നു.

ഈ നാട്ടില്‍ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്ന സ്ത്രീപക്ഷ സിംഹങ്ങള്‍ എന്തുകൊണ്ടാണ് കാവ്യാമാധവന് വേണ്ടി സംസാരിക്കാത്തത് എന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. ദിലീപ് കേസില്‍ വിധി വരുന്നത് വരെ ദിലീപേട്ടന്‍ നിരപരാധിയാണ് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താന്‍ എന്നും ആ വിധിയുടെ കൂടെ നന്ദി പറഞ്ഞ് ഒരു പോസ്റ്റ് എഴുതാന്‍ കാവ്യാമാധവന്‍ സാധിക്കട്ടെ എന്നും ഇദ്ദേഹം ആശംസിക്കുന്നുണ്ട്.

നിഷാലിന് ശേഷം 2016ല്‍ കാവ്യയുടെ ജീവിതത്തിലേക്ക് ദിലീപ് കയറി വന്നു. മഞ്ജു വാരിയറുമായുള്ള ബന്ധം പിരിഞ്ഞ ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്. 2016 ലായിരുന്നു ദിലീപ് – കാവ്യ താര വിവാഹം. ഈ ബന്ധത്തില്‍ മഹാലക്ഷ്മി എന്നൊരു മകളുണ്ട്. മീനാക്ഷിയും ഇവരുടെ കൂടെ തന്നെയാണ്.